ദേശീയ പുരസ്കാരം സ്വീകരിക്കാന്‍ കുടുംബ സമേതമെത്തി തലൈവര്‍, അഭിമാനമായി ധനുഷും

ഇന്ത്യൻ സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള പരമോന്നത പുരസ്കാരമായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം രജനീകാന്ത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവില്‍ നിന്നും ഏറ്റുവാങ്ങി

Update: 2021-10-25 08:09 GMT
Editor : Nisri MK | By : Web Desk
Advertising

67-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ ഇന്ത്യൻ സിനിമയിലെ സമഗ്രസംഭാവനയ്ക്കുള്ള പരമോന്നത പുരസ്കാരമായ ദാദാ സാഹിബ് ‍ഫാല്‍കെ അവാർഡ് സ്വീകരിക്കാൻ രജനീകാന്ത് എത്തിയത് കുടുംബസമേതം. ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രജനീകാന്തിന് പുരസ്കാരം സമ്മാനിച്ചു. രജനിക്കൊപ്പം ഭാര്യ ലത, മകൾ ഐശ്വര്യ, മരുമകൻ ധനുഷ് എന്നിവരും ചടങ്ങിനെത്തി. അസുരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷിനാണ് മികച്ച നടനുള്ള പുരസ്കാരം.


മലയാള സിനിമ ഇത്തവണ 13 പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹത്തിനു മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം സംവിധായകൻ പ്രിയദർശനും നിർമാതാവ് ആന്‍റണി പെരുമ്പാവൂരും ഏറ്റുവാങ്ങി.

മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്ത കള്ളനോട്ടത്തിനുള്ള പുരസ്‌കാരം സംവിധായകന്‍ രാഹുല്‍ റിജി നായരും ഹെലനിലൂടെ മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം മാത്തുകുട്ടി സേവിയറും ഏറ്റുവാവാങ്ങി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരനാണ്. ഒത്ത സെരിപ്പ് സൈസ് ഏഴിനുള്ള മികച്ച ശബ്ദമിശ്രണ പുരസ്‌കാരം റസൂൽ പൂക്കുട്ടിയും ബിബിൻ ദേവും ഏറ്റുവാങ്ങി.

മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്തും, മികച്ച നടനുള്ള പുരസ്‌കാരം ധനുഷും മനോജ് ബാജ്‌പേയിയും ഏറ്റുവാങ്ങി. സഞ്ജയ് പൂരണ് സിംഗ് ചൗഹാനാണ് മികച്ച സംവിധായകന്‍. മികച്ച സഹനടനുള്ള പുരസ്‌കാരം സൂപ്പര്‍ ഡിലക്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് സേതുപതിയും ഏറ്റുവാങ്ങി.

Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News