'എന്‍റെ ജീവിതം തീരുമാനിക്കേണ്ടത് അര്‍ബുദമല്ല': ചിത്രങ്ങള്‍ പങ്കുവെച്ച് നടി സൊനാലി ബേന്ദ്രെ

അര്‍ബുദം ബാധിച്ചപ്പോഴും അതിനു ശേഷവുമുള്ള ചിത്രമാണ് സൊനാലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

Update: 2021-06-07 06:47 GMT
Advertising

അർബുദരോ​ഗത്തെ പൊരുതി തോൽപ്പിച്ച് ജീവിതത്തിലേക്ക് കടന്നുവന്ന നടി സൊനാലി ബേന്ദ്രെയുടെ വാക്കുകള്‍ രോ​ഗക്കിടക്കയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടവർക്ക് ഊര്‍ജമാകുന്നു. അര്‍ബുദം ബാധിച്ചപ്പോഴും അതിനു ശേഷവുമുള്ള ചിത്രം പങ്കുവെച്ച് അര്‍ബുദമല്ല തന്‍റെ ജീവിതം തീരുമാനിക്കേണ്ടതെന്നാണ് സൊനാലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. 

കാലം എത്രവേ​ഗമാണ് കടന്നുപോകുന്നത്. പിറകിലേക്ക് നോക്കുമ്പോൾ ഇച്ഛാശക്തിയും ദൗര്‍ഭല്യവുമാണ് കാണാനാകുന്നത്. പ്രധാനമേറിയത് ഇതൊന്നുമല്ല, അർബുധരോ​ഗം ഒരിക്കലും തന്റെ ജീവിതം എങ്ങിനെയാകണമെന്ന് തീരുമാനിക്കരുതെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു. നിങ്ങളുടെ ലോകം എങ്ങനെയാകണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആ യാത്ര നിങ്ങളുടെ കൈകളിലാണ്- സൊനാലി കുറിച്ചു. 

സോയ അക്തർ, അഭിഷേക് ബച്ചൻ തുടങ്ങി പ്രമുഖരടക്കം നിരവധി പേരാണ് സൊനാലിയുടെ പോസ്റ്റില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. രോഗാവസ്ഥയെ കുറിച്ചും ചികിത്സക്കിടെ അനുഭവപ്പെട്ട മാനസികവും ശാരീരികവുമായ പ്രയാസങ്ങളെ കുറിച്ചുമെല്ലാം താരം മുമ്പും ആരാധകരുമായി പങ്കുവെച്ചിരുന്നു. 2018ലാണ് സൊനാലിക്ക് അർബുദരോ​ഗം സ്ഥിരീകരിക്കുന്നത്. അമേരിക്കയിൽ ചികിത്സക്ക് ശേഷമാണ് അവർ ഇന്ത്യയിൽ തിരിച്ചെത്തിയത്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News