'സിനിമയിൽ വലിച്ചത് ആയുർവേദ ബീഡി': പുകവലി പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മഹേഷ് ബാബു

ചിത്രത്തിൽ പുകവലിക്കുന്നുണ്ടെങ്കിലും താൻ പുകവലി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മഹേഷ് ബാബു പറയുന്നു

Update: 2024-01-17 12:39 GMT
Editor : banuisahak | By : Web Desk
Advertising

മഹേഷ് ബാബു നായകനായ ചിത്രം ഗുണ്ടൂർ കാരം ബോക്സ് ഓഫീസിൽ മികച്ച രീതിയിൽ മുന്നേറുകയാണ്. സ്ഥിരം മാസ് വേഷത്തിലാണ് മഹേഷ് ബാബു ചിത്രത്തിൽ എത്തുന്നത്. റൗഡി പരിവേഷമായതിനാൽ മിക്ക സീനുകളിലും പുകവലിച്ചാണ് മഹേഷ് ബാബുവിന്റെ കഥാപാത്രം എത്തുന്നത്. ചിത്രത്തിന് വേണ്ടി ‘ബീഡി’ വലിച്ചത് തന്റെ ആരോഗ്യത്തെ എങ്ങനെ ബാധിച്ചുവെന്ന് താരം അടുത്തിടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. 

ബീഡി വലിച്ചത് കാരണം ഷൂട്ടിംഗ് സമയത്ത് തനിക്ക് മൈഗ്രെയ്ൻ ഉണ്ടായതായി മഹേഷ് ബാബു പറയുന്നു. കഥാപാത്രം പുകവലിക്കുന്നുണ്ടെങ്കിലും താൻ പുകവലി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തെ പിന്തുണച്ച ഹരിക ആൻഡ് ഹാസിൻ ക്രിയേഷൻസുമായി സിനിമയിലെ പുകവലി രംഗങ്ങൾ ചർച്ച ചെയ്യവെയായിരുന്നു മഹേഷിന്റെ വെളിപ്പെടുത്തൽ. 

തുടർച്ചയായ പുകവലി കാരണം മൈഗ്രെയ്ൻ ഉണ്ടായതോടെ സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് ആണ് സഹായിച്ചത്. അദ്ദേഹം ഒരു ആയുർവേദ ബീഡിയുടെ എത്തി. ഗ്രാമ്പൂ ഇല കൊണ്ടുണ്ടാക്കിയ ബീഡിയായിരുന്നു അത്. പുകയിലേക്ക് പകരം പുതിനയുടെ ഇലയായിരുന്നു ബീഡിക്കുള്ളിലെന്നും മഹേഷ് ബാബു പറയുന്നു. 

"“ഞാൻ പുകവലിക്കില്ല, പുകവലി പ്രോത്സാഹിപ്പിക്കില്ല. ഗ്രാമ്പൂ ഇല കൊണ്ടുണ്ടാക്കിയ ആയുർവേദ ബീഡിയാണ് സിനിമയിൽ വലിച്ചത്. തുടക്കത്തിൽ യഥാർത്ഥ ബീഡി തന്നെങ്കിലും അത് വലി ച്ച ശേഷം എനിക്ക് മൈഗ്രെയ്ൻ ഉണ്ടായി. ഞാൻ ത്രിവിക്രമനോട് കാര്യം പറഞ്ഞു. അദ്ദേഹം റിസർച്ച് ചെയ്ത ശേഷം ആയുർവേദ ബീഡി നൽകി. വളരെ നന്നായിരുന്നു അത്. ഗ്രാമ്പൂ ഇലകൾ കൊണ്ടുണ്ടാക്കിയ ഈ ബീഡിക്ക് പുതിനയുടെ രുചിയുണ്ടായിരുന്നു. അതിൽ പുകയില ഉണ്ടായിരുന്നില്ല": മഹേഷ് ബാബു പറഞ്ഞു. 

സിനിമകളിലൂടെ പുകവലി അടക്കമുള്ള ലഹരി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു എന്ന വിമർശനം ഉയർന്നുവരുന്നുണ്ട്. സമൂഹത്തിന് തെറ്റായ സന്ദേശമാണ് താരങ്ങൾ നൽകുന്നതെന്നും വിമർശനങ്ങളുണ്ട്. ഇതിനിടെയാണ് മഹേഷ് ബാബുവിന്റെ തുറന്നുപറച്ചിൽ. 

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തെലുങ്ക് സൂപ്പർ സ്റ്റാർ ആക്ഷൻ എന്റർടൈനറിലൂടെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. 2022ൽ പുറത്തിറങ്ങിയ സർക്കാർ വാരി പാടയായിരുന്നു മഹേഷ് ബാബുവിന്റെ അവസാനത്തെ ചിത്രം.

അല വൈകുണ്ഠപുരം ലോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ത്രിവിക്രം ശ്രീനിവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ഗുണ്ടൂർ കാരം. അത്തഡു, ഖലീജ എന്നീ ചിത്രങ്ങൾക്കുശേഷം മഹേഷ് ബാബുവുമായി ത്രിവിക്രം ഒന്നിച്ചു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മലയാളികളുടെ പ്രിയതാരം ജയറാം ​ഗുണ്ടൂർ കാരത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ശ്രീലീലയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News