കൈനിറയെ വാരിക്കൂട്ടി 'അയ്യപ്പനും കോശിയും'; പുരസ്‌കാരത്തിളക്കത്തിൽ മലയാളം

അവാർഡുകൾ വാരിട്ടൂകയായിരുന്നു 'അയ്യപ്പനും കോശിയും'. മികച്ച സംവിധായകനായി അന്തരിച്ച സച്ചിയും മികച്ച ഗായികയായി നഞ്ചിയമ്മയും സഹനടനായി ബിജു മേനോനുമെല്ലാം തിരഞ്ഞെടുക്കപ്പെട്ടത് ചിത്രത്തിലെ പ്രകടനത്തിനായിരുന്നു

Update: 2022-07-22 12:29 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിളക്കത്തിൽ മലയാളം. സുരറൈ പോട്ര് എന്ന തമിഴ് ചിത്രത്തിലൂടെ അപർണ ബാലമുരളി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അവാർഡുകൾ വാരിട്ടൂകയായിരുന്നു 'അയ്യപ്പനും കോശിയും'. മികച്ച സംവിധായകനായി അന്തരിച്ച സച്ചിയും മികച്ച ഗായികയായി നഞ്ചിയമ്മയും സഹനടനായി ബിജു മേനോനും തിരഞ്ഞെടുക്കപ്പെട്ടത് ചിത്രത്തിലെ പ്രകടനത്തിന്. 'തിങ്കളാഴ്ച നിശ്ചയം' ആണ് മികച്ച മലയാള ചിത്രം.

മികച്ച കലാസംവിധാനം: അനീസ് നാടോടി(കപ്പേള). ശബ്ദലേഖനം: വിഷ്ണു ഗോവിന്ദ്(മാലിക്). മികച്ച സംഘട്ടനം: മാഫിയ ശശി, സുപ്രീം സുന്ദർ(അയ്യപ്പനും കോശിയും). ഛായാഗ്രഹണം(നോൺ ഫീച്ചർ): നിഖിൽ എസ്. പ്രവീൺ(ശബ്ദിക്കുന്ന കലപ്പ). ചലച്ചിത്ര പുസ്തകം: എം.ടി: അനുഭവങ്ങളുടെ പുസ്തകം, അനൂപ് രാമകൃഷ്ണൻ. കാവ്യാ പ്രകാശിൻറെ വാങ്ക് പ്രത്യേക പരാമർശം നേടി.

സൂരറൈ പോട്ര് ആണ് ഇത്തവണ മികച്ച ചിത്രമായി ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിലെ പ്രകടനത്തിന് സൂര്യ അജയ് ദേവ്ഗണിനൊപ്പം(താനാജി ദ് അൺസങ് വാര്യർ) മികച്ച നടനായി. ജനപ്രിയ ചിത്രം: താനാജി ദ് അൺസങ് വാര്യർ (സംവിധായകൻ: ഓം റൗത്). മികച്ച കുട്ടികളുടെ ചിത്രം: സുമി. സിനിമ പുതുമുഖ സംവിധായകൻ: മഡോണേ അശ്വിൻ (മണ്ടേല), സഹനടി: ലക്ഷ്മിപ്രിയ ചന്ദ്രമൗലി. മികച്ച പിന്നണിഗായകൻ: രാഹുൽ ദേശ്പാണ്ഡെ. ഛായാഗ്രഹണം: സുപ്രതീം ബോൽ (അവിജാത്രിക്). തിരക്കഥ: ശാലിനി ഉഷ നായർ, സുധ കൊങ്കാര(സൂരറൈ പോട്ര്). സംഭാഷണം: മഡോണെ അശ്വിൻ (മണ്ടേല). എഡിറ്റിംഗ്: ശ്രീകർ പ്രസാദ്. വസ്ത്രാലങ്കാരം: നചികേത് ബർവേ, മഹേഷ് ഷെർല (താനാജി ദ് അൺസങ് വാര്യർ). ചമയം: ടി.വി രാം ബാബു (നാട്യം). സംഗീത സംവിധാനം: എസ് തമൻ (അല വൈകുന്ദാപുരമലു). പശ്ചാത്തല സംഗീതം: ജി.വി പ്രകാശ് കുമാർ (സൂരറൈ പോട്ര്).

Summary: Malayalees bag awards at the 68th National Film Awards

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News