മകളുടെ വിവാഹ നിശ്ചയ വേദിയിൽ മമ്മൂട്ടിയും സുരേഷ് ഗോപിയും; ചിത്രങ്ങൾ പങ്കുവെച്ച് ആശാ ശരത്

കൊച്ചിയിൽ വച്ചു നടന്ന ചടങ്ങിൽ സിനിമാലോകത്തു നിന്നും ദിലീപ്, മനോജ് കെ ജയൻ, വിനീത്, ജയരാജ്, രഞ്ജി പണിക്കർ, ഇടവേള ബാബു, മേജർ രവി തുടങ്ങിയവരും പങ്കെടുത്തിരുന്നു

Update: 2022-10-27 13:44 GMT
Editor : afsal137 | By : Web Desk
Advertising

ഒക്ടോബർ 23നായിരുന്നു നടി ആശാ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങൾ നടി ആശാ ശരത് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ ആരാധകരുടെ കണ്ണുടക്കിയത് മറ്റൊരിടത്താണ്. ചടങ്ങിൽ നടൻ മമ്മൂട്ടിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അദ്ദേഹവും നടൻ സുരേഷ് ഗോപിയും ചടങ്ങിന് ഒന്നിച്ചെത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.


പലപ്പോഴും മലയാളത്തിലെ മുൻനിര താരങ്ങൾ ഒന്നിച്ചെത്തുന്ന ഇവന്റുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ശ്രദ്ധയാകർഷിക്കാറുണ്ട്. കൊച്ചിയിൽ വച്ചു നടന്ന ചടങ്ങിൽ സിനിമാലോകത്തു നിന്നും ദിലീപ്, മനോജ് കെ ജയൻ, വിനീത്, ജയരാജ്, രഞ്ജി പണിക്കർ, ഇടവേള ബാബു, മേജർ രവി തുടങ്ങിയവരും പങ്കെടുത്തിരുന്നു. ആദിത്യനാണ് ഉത്തരയുടെ വരൻ. മെക്കാനിക്കൽ എഞ്ചിനീയറായ ഉത്തര അമ്മയ്ക്കൊപ്പം നൃത്ത വേദികളിൽ സജീവമാണ്. 2021 ലെ മിസ്സ് കേരള റണ്ണർ അപ്പായിരുന്ന ഉത്തര സിനിമാ ലോകത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മനോജ് ഖന്നയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഖെദ്ദ' യാണ് ഉത്തരയുടെ ആദ്യ ചിത്രം. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ 'കെഞ്ചിര'യുടെ സംവിധായകൻ മനോജ് കാനയാണ് ഉത്തരയുടെ അരങ്ങേറ്റ ചിത്രമായ 'ഖെദ്ദ' ഒരുക്കുന്നത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News