മണിരത്നം മാജിക് പൊന്നിയന്‍ സെല്‍വന്‍ 2 ഒ.ടി.ടിയിലെത്തുന്നു
ഏപ്രിൽ 28നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. ലൈക പ്രൊഡക്ഷൻസുമായി ചേർന്ന് മദ്രാസ് ടാക്കീസാണ് ചിത്രം നിർമിച്ചത്
മണിരത്‌നത്തിന്റെ സംവിധാനത്തിൽ വെള്ളിത്തിരയിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം 'പൊന്നിയിൻ സെൽവൻ-2'ഒ.ടി.ടിയിൽ റിലീസിനെത്തുന്നു. ഏപ്രിൽ 28നാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്തിയത്. ലൈക പ്രൊഡക്ഷൻസുമായി ചേർന്ന് മദ്രാസ് ടാക്കീസാണ് ചിത്രം നിർമിച്ചത്.
വിക്രം, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, ശരത് കുമാർ, പ്രഭു, വിക്രം പ്രഭു, ജയറാം, പ്രകാശ് രാജ്, പാർഥിബൻ, ലാൽ, റഹ്മാൻ, കിഷോർ, മോഹൻ രാമൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്. ആദിത്യ കരികാലനും നന്ദിനിയും തമ്മിലെ പ്രണയം, പിന്നീട് അവർ എങ്ങനെ അകന്നു, ചോളരാജ്യത്തോട് പ്രതികാരം ചെയ്യാൻ എന്താണ് നന്ദിനിയെ പ്രേരിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലുള്ളത്.
ഏപ്രിൽ 28 ന് തിയേറ്ററലെത്തിയ ചിത്രം ആദ്യദിനം തന്നെ ബോക്സോഫീസിൽ തീ പടർത്തി. പൊന്നിയിൻ സെൽവൻ 2. ഒറ്റ ദിവസം കൊണ്ടു തന്നെ 38 കോടി രൂപയാണ് വാരിക്കൂട്ടിയത്. സാക്നിൽക്ക് റിപ്പോർട്ട് അനുസരിച്ച് തമിഴ്നാട്ടിൽ നിന്നും 25 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിൻറെ ആദ്യഭാഗം പുറത്തിറങ്ങിയപ്പോൾ ആദ്യത്തെ ദിവസം 40 കോടിയായിരുന്നു കലക്ഷൻ.
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം 3-4 കോടി രൂപ കലക്ഷൻ നേടി. കർണാടകയിലെ കലക്ഷൻ 4-5 കോടിയാണ്. പിഎസ്-1 ഇന്ത്യയിൽ ആകെ 327 കോടി രൂപ നേടിയിരുന്നു. വിദേശത്ത് 169 കോടിയും.
105.02 കോടിയാണ് ഇന്ത്യയിലെ നാല് ദിവസത്തെ കളക്ഷൻ. കൂടാതെ ഈ വർഷം ഏറ്റവും കൂടുതൽ ഓപ്പണിങ് കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡും പൊന്നിയിൻ സെൽവൻ 2 സ്വന്തമാക്കിയിട്ടുണ്ട്.