ആവേശപ്പോരിനിറങ്ങാൻ മഞ്ജുവും എം ജയചന്ദ്രനും; ആയിഷ ക്രിക്കറ്റ് ബാഷ് കൊച്ചിയിൽ
ഗായിക മഞ്ജരി, ചലച്ചിത്ര താരം കൃഷ്ണശങ്കർ, ഗാനരചയിതാവ് ഹരിനാരായണൻ തുടങ്ങിയവരും പങ്കെടുക്കും
കൊച്ചി: ജനുവരി 20നു റിലീസിനൊരുങ്ങുന്ന മഞ്ജുവാര്യർ ചിത്രം 'ആയിഷ'യുടെ പ്രമോഷന്റെ ഭാഗമായി കൊച്ചി പാർക്ക് എവെയ് ടർഫ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. മഞ്ജു വാര്യർ, സംഗീത സംവിധായകൻ എം ജയചന്ദ്രൻ എന്നിവരുടെ കീഴിൽ രണ്ട് ടീമുകളിലായ് ഗായിക മഞ്ജരി, ചലച്ചിത്ര താരം കൃഷ്ണശങ്കർ, ഗാനരചയിതാവ് ഹരിനാരായണൻ തുടങ്ങി സിനിമയുടെ പ്രധാന താരങ്ങളും പിന്നണി പ്രവർത്തകരും ഗ്രൗണ്ടിലിറങ്ങും.
മൈ ജി അവതരിപ്പിക്കുന്ന മത്സരത്തിന്റെ തത്സമയ സംപ്രേഷണം വെബ് സ്ട്രീമിംഗ് ഇൻ യൂടൂബ് ചാനലിൽ ലഭ്യമായിരിക്കും. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സകരിയ നിർമ്മിച്ച് നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. ഇമാജിൻ സിനിമാസ്, ഫെദർട്ടെച് മൂവി ബോക്‌സ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളിലായ് ഹാരിസ് ദേശം, പിബി അനീഷ്, ശംസുദ്ധീൻ മങ്കരത്തൊടി, സകരിയ്യ വാവാട്, ബിനീഷ് ചന്ദ്രൻ എന്നിവർ സഹ നിർമ്മാതാക്കളാകുന്ന ചിത്രം വിതരണം ചെയ്യുന്നത് മാജിക് ഫ്രൈംസ് റിലീസാണ്. മലയാളത്തിലും അറബിയിലുമായ് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായ ആയിഷ മഞ്ജു വാര്യറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ്. പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത 'കണ്ണിലു കണ്ണിലു' എന്ന ഗാനവും ചിത്രത്തിന്റെ ട്രൈലറും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്യാമറ വിഷ്ണു ശർമ്മ, എഡിറ്റിംഗ് അപ്പു എൻ ഭട്ടതിരി, കൊസ്റ്റ്യൂം സമീറ സനീഷ് , പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്.