ഷൈൻ ആയിട്ട് വഴക്കായിരുന്നു, അതിപ്പോ പറഞ്ഞു സോൾവ് ആക്കിയിട്ടുണ്ട്; ഷൈന്‍ ടോം ചാക്കോയുമായിട്ടുള്ള പ്രശ്നത്തെക്കുറിച്ച് നടി മെറീന മൈക്കിള്‍

പ്ലസ് ഷൈനിന്‍റെ മമ്മയോടും പപ്പയോടും നല്ല രണ്ടു പിച്ചു കൊടുക്കാനും പറഞ്ഞിട്ടുണ്ട്

Update: 2024-01-19 04:47 GMT
Editor : Jaisy Thomas | By : Web Desk

മെറീന മൈക്കിള്‍/ഷൈന്‍ ടോം ചാക്കോ

Advertising

'വിവേകാനന്ദന്‍ വൈറലാണ്' എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെ നടന്‍ ഷൈന്‍ ടോം ചാക്കോയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നടി മെറീന മൈക്കിള്‍ ഇറങ്ങിപ്പോയത് വിവാദമായിരുന്നു. അഭിമുഖം ഒരിക്കലും സ്ക്രിപ്റ്റഡ് ആയിരുന്നില്ലെന്നും തനിക്കുണ്ടായ അനുഭവം അവിടെ തുറന്നുപറഞ്ഞതാണെന്നും നടി പിന്നീട് സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഷൈനുമായുള്ള പ്രശ്നം പരിഹരിച്ചുവെന്ന് അറിയിക്കുകയാണ് താരം. ഷൈൻ ആയിട്ട് ഞാൻ ഇച്ചിരി വഴക്കായിരുന്നു അതിപ്പോ പറഞ്ഞു സോൾവ് ആക്കിയിട്ടുണ്ടെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

മെറീനയുടെ കുറിപ്പ്

പ്രിയപ്പെട്ട കമൽ സർ, സംഭവം വളരെ cliché ആണെന്ന് അറിയാം,അത് തന്നെ നന്ദി പറച്ചിൽ

ആദ്യം തന്നെ സിനിമാനടി ആവണമെന്ന് പറഞ്ഞു വന്നിട്ടു എന്റെ മനസ്സിൽ വീണ്ടും പ്രതീക്ഷകൾ തന്നതിന്, സൗമ്യമായി എന്നോട് പെരുമാറിയതിന്… എല്ലാത്തിനും ഉപരി ഐഷു എന്ന കഥാപാത്രം ആയി മാറാൻ എന്നെ സഹായിച്ചതിന്… ഈ സിനിമയിൽ അഭിനയിച്ചത് എനിക്കൊരു പഠനം തന്നെ ആയിരുന്നു…

Jan 19 സിനിമ റിലീസ് ആവുകയാണ്.. കൂടെ അഭിനയിച്ച എല്ലാവരേക്കാളും ആകാംഷയും പ്രതീക്ഷയും ഒരു പൊടിക്ക് കൂടുതൽ എനിക്ക് തന്നെ ആവും എന്നാണ് തോന്നുന്നത്... ഒരുപാട് നല്ല ഓർമ്മകൾ തന്ന സെറ്റ് ആണ് വിവേകാനന്ദൻ വൈറലാണ്...കമൽ സർ തൊട്ട് ഷൈൻ ടോം, സ്വാസിക, ഗ്രേസ് പ്രൊഡ്യൂസഴ്സ് നസീബിക്ക, ഷെല്ലി ചേട്ടൻ അങ്ങനെ എല്ലാരും നല്ല മനുഷ്യരാണ്...പിന്നെ എല്ലാ സ്കൂളിലെയും പോലെ കുട്ടികൾ തമ്മിൽ അടിപിടി ഉണ്ടാവുമല്ലോ അതുകൊണ്ടു ഷൈൻ ആയിട്ട് ഞാൻ ഇച്ചിരി വഴക്കായിരുന്നു അതിപ്പോ പറഞ്ഞു സോൾവ് ആകിയിട്ടുണ്ട്..പ്ലസ് ഷൈനിന്‍റെ മമ്മയോടും പപ്പയോടും നല്ല രണ്ടു പിച്ചു കൊടുക്കാനും പറഞ്ഞിട്ടുണ്ട്.. എന്തായാലും നല്ലയൊരു സിനിമയുടെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപ്പാട്‌ സന്തോഷവും അഭിമാനവും ഉണ്ട്... നമ്മുടെ പടം എല്ലാരും കണ്ടു വൈറൽ ആവട്ടെ …

മെറീന പഴയ വീഡിയോയില്‍ പറഞ്ഞത്

‘വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുമായി ബന്ധപ്പെട്ട് കൊടുത്ത അഭിമുഖത്തിന്റെ ക്ലിപ്പ് ആണ് ഞാൻ നിങ്ങൾക്ക് കാണിച്ചു തന്നത്. ഈ അഭിമുഖം ഓൺ എയർ വന്നതിനുശേഷം അതിന്റെ സത്യാവസ്ഥ എന്താണെന്നറിയാൻ നിരവധി പേരാണ് വിളിക്കുന്നത്. മിക്ക ആളുകൾക്കും തോന്നിയിരിക്കുന്നത് ഇതൊരു സ്ക്രിപ്റ്റഡ് ആയിട്ടുള്ള വേർഷൻ ആണെന്നാണ്. ഇതൊരിക്കലും സ്ക്രിപ്റ്റഡ് ആയിട്ടുള്ള ഇൻറർവ്യൂ അല്ല. ഞാനത് പ്രത്യേകം എടുത്തു പറയാൻ കാരണം എനിക്കുണ്ടായ ഒരു പ്രശ്നം സംസാരിച്ചതാണ്. സിനിമ പത്തൊമ്പതാം തീയതി റിലീസ് ആവുകയാണ്. ഇത്തരം വിവാദങ്ങൾ സിനിമയെ ബാധിക്കരുത് എന്നുള്ളതുകൊണ്ടാണ് ഈ വിഡിയോ ചെയ്യുന്നത്.

എനിക്ക് ഒരുപാട് വിഷമമായിട്ട്, പ്രതികരിക്കാൻ പറ്റാതെ ആ അഭിമുഖത്തിൽ നിന്ന് ഇറങ്ങിപോകേണ്ടി വന്നതാണ്. ഞാനെന്താണ് പറയാൻ വന്നത് എന്നുള്ളത് പോലും അംഗീകരിച്ചിട്ടില്ല എന്ന് തോന്നി. അതുകൊണ്ടാണ് ഞാൻ എഴുന്നേറ്റു മാറിയത്. ഇപ്പോൾ അത് പറയുമ്പോൾ തന്നെ അൺകൺഫർട്ടബിൾ ആവുകയാണ്. ആണുങ്ങൾക്ക് എതിരെ പറഞ്ഞെന്നും, ഫെമിനിച്ചി എന്ന് പറഞ്ഞുന്നുമുള്ള കമന്റുകളാണ് അഭിമുഖത്തിന് താഴെ വരുന്നത്.

ഞാൻ എല്ലാ ആണുങ്ങളും എന്ന് പറഞ്ഞ് സ്റ്റേറ്റ് ചെയ്ത് പറഞ്ഞതല്ല. എന്റെ സുഹൃത്തായ ഷൈൻ ടോം ചാക്കോയെ പോലുമല്ല ഞാൻ പറഞ്ഞത്. ചില ആളുകൾ, ആ ചില ആളുകളിൽപ്പെടുന്നത് ആണുങ്ങൾ ആയതുകൊണ്ട് അങ്ങനെ പറഞ്ഞു എന്നേയുള്ളൂ. അത് പേഴ്സണലി ഒരു ആർട്ടിസ്റ്റുകൾക്കോ നിങ്ങൾക്ക് ആർക്കെങ്കിലും അത് കാരണം ബുദ്ധിമുട്ടോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ അതിന് ക്ഷമ ചോദിക്കുന്നു. ഞാൻ ഒരിക്കലും അത് വിചാരിച്ച് പറഞ്ഞതല്ല. എനിക്ക് ഉണ്ടായിട്ടുള്ള ഒരുപാട് സംഭവങ്ങളിൽ നിന്നും ഒന്നുരണ്ട് സംഭവങ്ങൾ പറഞ്ഞു എന്നേയുള്ളു.

ഞാൻ പറയാൻ വന്ന സംഭവം എനിക്കന്ന് പറയാൻ പറ്റിയില്ല. തിരുവനന്തപുരത്ത് ഞാനൊരു സിനിമ ചെയ്യുകയായിരുന്നു . ആ സിനിമയിൽ രണ്ട് ആൺ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നു. ഒരു സ്ത്രീയെന്ന നിലയ്ക്ക് ഞാൻ അന്ന് പിരീഡ്സ് ആയിട്ടിരിക്കുകയായിരുന്നു. പിരീഡ്സ് ആകുമ്പോൾ ഒരു റൂം ഉണ്ടെങ്കിൽ പോലും നല്ലൊരു ബാത്റൂം വേണമെന്ന് നമ്മൾ ആഗ്രഹിക്കുമല്ലോ.

ആദ്യത്തെ ദിവസം ഞാൻ ഷൂട്ടിന് വന്നപ്പോൾ എന്റെ റൂമിൽ പ്രോപ്പർ ബാത്റൂം പോലുമില്ല. മെയിൽ ആയിട്ടുള്ള ലീഡ് ആർട്ടിസ്റ്റുകൾക്ക് കാരവൻ കൊടുത്തിട്ടുണ്ട്. ‘ വേണമെങ്കിൽ ഈ കാരവൻ യൂസ് ചെയ്തോളൂ കുഴപ്പമില്ല’ എന്ന് അവർ പറഞ്ഞു. എനിക്കത് കംഫർട്ടബിൾ ആയില്ല. അവർക്ക് കൊടുത്തതാണല്ലോ എന്നുള്ളത് കൊണ്ട് അതിന്റെ പുറകെ പോയില്ല എന്നുള്ളതാണ്. അതൊരു ഇൻസിഡന്റ് ആണ്. ഞാൻ ആണുങ്ങൾ മുഴുവൻ അങ്ങനെയാണെന്നല്ല സംസാരിച്ചത്. ഈ വ്യക്തികൾ എന്നോട് നല്ല രീതിയിൽ പെരുമാറിയിട്ടുണ്ട്. എനിക്ക് വ്യക്തികളുടെ പേര് പറയണമെങ്കിൽ പോലും ആ സിറ്റുവേഷനിൽ നെഗറ്റീവ് ആകും എന്ന് തോന്നിപ്പോയി.

രണ്ടാമത്തെ കേസ് എന്തെന്ന് പറഞ്ഞാ ഇത് ഒരിക്കലും ഒറ്റ ഇൻസിഡന്റ് അല്ല. വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ സെറ്റിൽ എനിക്ക് നല്ല കാരവൻ കൊടുത്തില്ലേയെന്ന് ഷൈൻ പ്രൊഡക്ഷൻ ടീമിനോട് ചോദിക്കുന്നുണ്ട്. ആ ചോദ്യം പോലും ന്യായമായി എനിക്ക് തോന്നിയിട്ടില്ല. ഞാനൊരു സെറ്റിൽ പോയിട്ട് ഷൈനിന് കാരവൻ കൊടുത്തോ വേറെ ഒരു ആർട്ടിസ്റ്റിന് നല്ലൊരു കാരവൻ കൊടുത്തോയെന്ന് ഞാൻ ചോദിക്കില്ല,’ മെറീന പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News