കണക്ക് കൂളാക്കാം; ഫാഹിസിന്‍റെ പുസ്തകത്തിലൂടെ

Update: 2021-04-15 10:59 GMT
Editor : Suhail
Advertising

എത്ര വലിയ സംഖ്യങ്ങൾ തമ്മിലും സെക്കന്‍റുകൾ കൊണ്ട് ഗുണിക്കാനുള്ള വിദ്യകൾ, ഞൊടിയിടയിൽ ഹരണക്രിയ ചെയ്യാം. ഏതു തിയതി ലഭിച്ചാലും ആഴ്ച കാണാനുള്ള വിദ്യ. ഫാക്ടറൈസേഷൻ ട്രിക്ക്, മത്സര പരീക്ഷകളിലെ ഏകദേശ കണക്കുകൂട്ടലുകൾക്കുള്ള വിദ്യകൾ തുടങ്ങി ഗണിതത്തിലെ അധികമാരും പ്രയോഗിക്കാത്ത വിദ്യകൾ പരിചയപ്പെടുത്തുകയാണ് 'ഫാസ്റ്റ് കാൽക്കുലേഷൻ ആന്‍റ് കലണ്ടർ ട്രിക്ക്' എന്ന പുസ്തകം. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫാഹിസ് പനയംപറമ്പ് ആണ് ഈ കണക്ക് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.



 


സ്കൂൾ വിദ്യാർഥികൾ മുതൽ മത്സര പരീക്ഷകൾക്കൊരുങ്ങുന്നവർക്കുവരെ ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം ശ്രദ്ധേയമാകുകയാണ്. മനസ്സിൽ കൂട്ടി പഠിക്കാം, വ്യവകലനം എങ്ങനെ എളുപ്പമാകാം, നെഗറ്റിവ് പോസിറ്റിവ് സംഖ്യകളുടെ ചതുഷ്ക്രിയകൾ, ഗുണനം ഹരണം എളുപ്പമാക്കാം, മെമ്മറി ടെക്നിക് എന്നിങ്ങനെ വിവിധ അധ്യായത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.

കണക്കിലെ കുറുക്കുവഴികളെ കുറിച്ച് ഒരു പുസ്തകം എഴുതുക എന്നത് ഒരുപാട് കാലത്തെ ആഗ്രമായിരുന്നുവെന്ന് ഹാഫിസ് പറഞ്ഞു. പി.എസ്.സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പുസ്‌തകം സഹായിയാകും.

'കലണ്ടർ ട്രിക്ക്' എന്ന അധ്യായത്തിൽ ഏതു തിയതി ലഭിച്ചതും അന്നേ ദിവസം ഏതാഴ്ചയാന്നെന്ന് നിമിഷങ്ങൾക്കകം കണ്ടെത്താൻ സാധിക്കും. കൊച്ചി കുസാറ്റ് സർവകലാശാലയിലെ രണ്ടാം വർഷ ബി ടെക് വിദ്യാർഥിയാണ് ഫാഹിസ്. 

Tags:    

Editor - Suhail

contributor

Similar News