അബ്രാം ഖുറേഷിയുടെ കണ്ണട പൃഥ്വിക്ക് സമ്മാനിച്ച് മോഹന്‍ലാല്‍; വില എത്രയാണെന്ന് ആരാധകര്‍
മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ലൂസിഫര്
മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ലൂസിഫര്‍. മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു ചിത്രം. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിനു പുറമെ ക്ലൈമാക്സില്‍ എത്തിയ അബ്രാം ഖുറേഷി എന്ന വേഷത്തിലുമെത്തിയതും മോഹന്‍ലാലായിരുന്നു. ഇപ്പോള്‍ ഖുറേഷിയുടെ കണ്ണട തനിക്ക് സമ്മാനമായി ലഭിച്ചതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വി.
''ഖുറേഷി അബ്രാം നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് സമ്മാനിക്കുമ്പോള്‍...നന്ദി ചേട്ടാ എന്ന അടിക്കുറിപ്പോടെയാണ് കണ്ണടയുടെ ചിത്രം പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇതിനു താഴെ കമന്‍റുകളുമായെത്തിയത്. ലിമിറ്റഡ് എഡിഷന്‍ എന്നാണ് ഒരാളുടെ കമന്‍റ്. എന്നാല്‍ കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് കണ്ണടയുടെ വിലയായിരുന്നു. എന്തായാലും ലക്ഷങ്ങള്‍ വരുമെന്ന് ആരാധകര്‍ തന്നെ വിലയിടുകയും ചെയ്തു.