തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയ മോഹന്‍ലാലിന്‍റെ ആ സിംഗിള്‍ ഷോട്ട് ; നേരിട്ടു കണ്ട അനുഭവം പങ്കുവച്ച് അനീഷ് ഉപാസന

ലാൽ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്.. പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നിൽക്കുന്ന ഞാനും സംവിധായകന്‍റെ ശബ്ദം

Update: 2023-08-17 07:49 GMT
Editor : Jaisy Thomas | By : Web Desk

ജയിലറില്‍ മോഹന്‍ലാല്‍

Advertising

ജയിലറിലെ മോഹന്‍ലാലിന്‍റെ മാസ് എന്‍ട്രി തീര്‍ത്ത ആരവം ഇനിയും അടങ്ങിയിട്ടില്ല. ആരാധകര്‍ ആ പത്ത് മിനിറ്റില്‍ താഴെയുള്ള രംഗത്തെ ആഘോഷമാക്കുകയാണ്. മാത്യു എന്ന അതിഥി റോളില്‍ തന്നെ ഒരു സിനിമക്കുള്ള കഥയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇപ്പോഴിതാ ജയിലര്‍ ആ കിടിലന്‍ ഷോട്ട് നേരിട്ടുകണ്ട അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന. ഷൂട്ടിംഗ് കണ്ടപ്പോള്‍ തന്നെ ആ സീനിനു ലഭിക്കുന്ന കയ്യടിയും ആര്‍പ്പുവിളികളും താന്‍ മനസില്‍ കണ്ടുവെന്ന് അനീഷ് കുറിച്ചു.

അനീഷ് ഉപാസനയുടെ കുറിപ്പ്

അസിസ്റ്റന്‍റ് ഡിറക്റ്റർ ലാൽ സാറിനെ വിളിക്കാൻ കാരവന്‍റെ അടുത്തെത്തിയപ്പോൾ ആരും ശ്രദ്ധിക്കാത്ത തരത്തിൽ ഞാൻ അയാളോട് ചോദിച്ചു..“പൊളിക്കില്ലേ..??“അവനൊന്ന് ചിരിച്ചു. എനിക്കൊന്നും മനസ്സിലായില്ല. പെട്ടെന്ന് കാരവനിൽ നിന്നും ഇറങ്ങിയ ലാൽ സാർ..

“ഉപാസന പോയില്ലേ..??“ “ഇല്ല സാർ..സാറിനെയൊന്ന് ഈ ഡ്രസ്സിൽ കണ്ടിട്ട് പോകാന്ന് കരുതി..“ ”കണ്ടില്ലേ...എങ്ങനെയുണ്ട്...?” “സാർ..ഒരു രക്ഷേം ഇല്ല...''മറുപടിയെന്നോണം ഒരു ചെറിയ പുഞ്ചിരി.. പിന്നെ നേരെ ഷോട്ടിലേക്ക്...ഒരു തുറസ്സായ സ്ഥലം

പൊരി വെയിൽ ..ഏകദേശം 4 ക്യാമറകൾ.ലാൽ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്..പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നിൽക്കുന്ന ഞാനും സംവിധായകന്‍റെ ശബ്ദം. “ലാൽ സാർ റെഡി...??”റെഡി സാർ...!!“റോൾ ക്യാമറ.. ആക്ഷൻ...!!” ലാൽ സാർ ഒരു സ്റ്റെപ്പ് മുന്നിലേക്ക് വെച്ചു. ശേഷം കയ്യിലെ സിഗാർ നേരെ ചുണ്ടിലേക്ക്...എന്‍റെ പൊന്നേ.....മാസ്സ്... സത്യം പറഞ്ഞാൽ ആ റോഡിൽ നിലത്ത് മുട്ടും കുത്തി നിന്ന് ഉറക്കെ ഉച്ചയുണ്ടാക്കിയാലോ എന്ന് വരെ ചിന്തിച്ചു.. ബൗൺസേഴ്സ് എടുത്ത് പറമ്പിലേക്കെറിയും എന്ന ഒറ്റക്കാരണം കൊണ്ട് ഞാൻ അടങ്ങി.. ശേഷം ഞാൻ “സാർ ഞാൻ പൊയ്ക്കോട്ടേ..?“ ”ഇത്ര പെട്ടെന്നോ..??” “എനിക്ക് ഇത് മതി സാർ...“ചെറുതായൊന്ന് ചിരിച്ചു..

ഞാൻ തിരികെ നടക്കുമ്പോൾ ഒരു ചെറിയ ചിരിയോടെ അസിസ്റ്റന്‍റ് ഡയറക്ടർ എന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.. അതേ സമയം ഞാൻ കേൾക്കുന്നത് ആ ഷോട്ടിന് തിയറ്ററിൽ ലഭിക്കുന്ന കയ്യടികളും ആർപ്പ് വിളികളും മാത്രമായിരുന്നു. Yes...this s the mohanlal...ഇനി വാലിബന്‍റെ നാളുകൾ...

NB : നമ്മളെല്ലാം ആർത്ത് വിളിച്ചത് ലാൽ സാർ ചെയ്ത സിംഗിൾ ഷോട്ട് ആണ് 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News