100 കോടി ക്ലബിലെത്തുന്നതിനേക്കാള്‍ സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കയറുന്നത്: ജൂഡ് ആന്തണി

'രോമാഞ്ച'ത്തിന് ശേഷം ഈ വർഷം മികച്ച കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാണ് '2018'

Update: 2023-05-14 11:46 GMT
Editor : abs | By : Web Desk
Advertising

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രം 2018 മികച്ച അഭിപ്രായം കളക്ഷനുമായി ബോക്‌സ്ഓഫീസിൽ കുതിക്കുകയാണ്. ചിത്രം 100 കോടി ക്ലബ്ബിലേക്ക് അതിവേഗത്തിൽ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ചിത്രത്തിന്റെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ജൂഡ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു. 100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണ് . ഇത് നമ്മൾ സാധാരണക്കാരുടെ വിജയമെന്നാണ് ജൂഡ് കുറിച്ചത്.

''നിറഞ്ഞ കയ്യടികൾക്ക് , കെട്ടിപ്പിടുത്തങ്ങൾക്ക് , ഉമ്മകൾക്ക് കോടി നന്ദി . 100 കോടി ക്ലബിൽ കേറുന്നതിനേക്കാളും സന്തോഷം മൂന്നരകോടി മലയാളികളുടെ ഹൃദയത്തിൽ കേറുമ്പോഴാണ് . ഇത് നമ്മൾ സാധാരണക്കാരുടെ വിജയം''

Full View

ചിത്രം ഒരാഴ്ച കഴിയുമ്പോൾ വേൾഡ് വൈഡായി നേടിയ കളക്ഷൻ 75 കോടിയാണ്. ഈ ആഴ്ചയിലെ വീക്കെന്റിലെ കളക്ഷനടക്കം ചിത്രം 80കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. രോമാഞ്ചത്തിന് ശേഷം ഈ വർഷം മികച്ച കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാണ് 2018. മൗത്ത് പബ്ലിസിറ്റി കൊണ്ടാണ് രണ്ട് ചിത്രങ്ങളും തിയറ്ററിലേക്ക് ആളെ കയറ്റുന്നത്.

കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് 2018 നിർമിച്ചിരിക്കുന്നത്. സംവിധായകൻ ജൂഡ് ആന്തണിക്കൊപ്പം അഖിൽ പി ധർമജനും തിരക്കഥയിൽ പങ്കാളിയാണ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News