സിനിമ ഞാൻ കാണണമെന്നും അഭിപ്രായം പറയണമെന്നും അദ്ദേഹം ആഗ്രഹിച്ചിരുന്നു: മമ്മൂട്ടി

2015 ൽ ‘നാൻ അവനല്ല അവളു' എന്ന സിനിമയിൽ ട്രാൻസ്‌ജെൻഡർ ആയുള്ള അഭിനയത്തിനാണ് സഞ്ചാരി വിജയ്ക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്.

Update: 2022-03-26 09:34 GMT
Editor : abs | By : Web Desk
Advertising

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സഞ്ചാരി വിജയ് കഴിഞ്ഞ വര്‍ഷം ഒരു അപകടത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. അകാലത്തിലുള്ള വിജയ്‍യുടെ മരണ വാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിരുന്നു. സഞ്ചാരി വിജയ്‍യെ കുറിച്ച് വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നടൻ മമ്മൂട്ടി

'അദ്ദേഹത്തിന്റെ പുതിയ സിനിമ ഞാൻ കാണണമെന്നും എന്റെ അഭിപ്രായം കേള്‍ക്കണമെന്നും ആഗ്രഹിച്ചിരുന്നു. അത് അവസാനത്തേത് ആയിരിക്കുമെന്ന് ആര്‍ക്കറിയാമായിരുന്നു'- മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

''സഞ്ചാരി വിജയ്‍യെ കുറിച്ചുള്ള നല്ല ഓര്‍മകളുമായി ഇരിക്കുകയാണ് ഞാൻ. അദ്ദേഹം ഇല്ലെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ല. ഞങ്ങള്‍ ഹൈദരാബാദില്‍ ഒരു അവാര്‍ഡ് ചടങ്ങിലാണ് കണ്ടുമുട്ടിയത്. അദ്ദേഹം എന്റെ ഒരു ആരാധകനാണെന്ന് പറഞ്ഞപ്പോള്‍ ഞാൻ വിനയാന്വിതനായി. അദ്ദേഹത്തിന്റെ പുതിയ സിനിമ ഞാൻ കാണണമെന്നും എന്റെ അഭിപ്രായം കേള്‍ക്കണമെന്നും സഞ്ചാരി വിജയ് ആഗ്രഹിച്ചിരുന്നു. അത് അവസാനത്തേത് ആയിരിക്കുമെന്ന് ആര്‍ക്കറിയാമായിരുന്നു?. അദ്ദേഹത്തിന്റെ പുതിയ സിനിമയായ 'തലേദണ്ഡ' തിയറ്ററുകളില്‍ കണ്ട് നമുക്ക് സഞ്ചാരി വിജയ്‍യെ ഓര്‍മിക്കാം. അദ്ദേഹത്തിന്റെ പുതിയ സിനിമയെ നമ്മള്‍ എത്രമാത്രം സ്‍നേഹിക്കുന്നുവെന്ന് അറിയാൻ സഞ്ചാരി വിജയ് ആഗ്രഹിക്കുന്നു.''മമ്മൂട്ടി കുറിച്ചു.

Full View

ഏപ്രിൽ ഒന്നിനാണ് സഞ്ചാരി വിജയ്‍യുടെ സിനിമ തിയറ്ററിലെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരിക്കെയായിരുന്നു വിജയ്‍യുടെ മരണം. തമിഴ്, തെലുഗു, ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2015 ൽ 'നാൻ അവനല്ല അവളു' എന്ന സിനിമയിൽ ട്രാൻസ്‌ജെൻഡർ ആയുള്ള അഭിനയത്തിനാണ്  മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News