'ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നു': കത്രീന കൈഫിനും വിക്കി കൗശലിനുമതിരെ പരാതി

രാജസ്ഥാനിലെ സവായ് മധോപൂരിലെ ചൗത് കാ ബാർവാര പട്ടണത്തിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചാണ് താരവിവാഹം.

Update: 2021-12-07 11:44 GMT
Editor : rishad | By : Web Desk
ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നു: കത്രീന കൈഫിനും വിക്കി കൗശലിനുമതിരെ പരാതി
AddThis Website Tools
Advertising

ബി-ടൗൺ താരങ്ങളായ വിക്കികൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇവരുടെ വിവാഹത്തിന് വരുന്ന അതിഥികളുടെയും അവരെ ചുറ്റിപ്പറ്റിയുള്ള വിശേഷങ്ങളൊക്കെ വ്യാപകമാകുന്നുണ്ട്. രാജസ്ഥാനിലെ സവായ് മധോപൂരിലെ ചൗത് കാ ബാർവാര പട്ടണത്തിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചാണ് താരവിവാഹം. 

ഇപ്പോഴിതാ താരവിവാഹത്തിനെതിരെ പരാതിയുമായി രാജസ്ഥാനിലെ ഒരു അഭിഭാഷകൻ രംഗത്ത് എത്തിയിരിക്കുന്നു. കല്യാണത്തിന് വേദിയാകുന്ന ഹോട്ടൽ മാനേജ്‌മെന്റിന് എതിരെയും വിക്കികൗശൽ, കത്രീന കൈഫ് എന്നിവർക്കെതിരെയുമാണ് പരാതി. ഇവരുടെ വിവാഹാഘോഷങ്ങൾ നടക്കുന്നതിനാൽ ചൗത് മാതാ ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുന്നുവെന്നും ഇതിനാൽ ഭക്തർക്ക് പ്രയാസം നേരിടുന്നുവെന്നുമാണ് പരാതിയിൽ ഉന്നയിക്കുന്നത്. 

ഡിസംബർ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിലാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായി സംഗീത്, മെഹന്ദി തുടങ്ങി ചടങ്ങുകളും ഉണ്ടായിരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീർത്തും സ്വകാര്യമായ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുക്കുന്നത്. വിവാഹത്തിനു ശേഷം മുംബൈയിൽ സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി ഇരുവരും റിസപ്ഷൻ സംഘടിപ്പിക്കുമെന്നും വാര്‍ത്തകളുണ്ട്. 

കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകളുണ്ടെങ്കിലും ഇരുവരും ഇതുവരെ തങ്ങളുടെ ബന്ധത്തെ കുറിച്ച് പരസ്യമായി തുറന്നുപറഞ്ഞിട്ടില്ല. വിവാഹത്തിന്റെ ഒരുക്കങ്ങളും വളരെ രഹസ്യമായാണ് ഇരുവരും മുന്നോട്ട് കൊണ്ടുപോയിരുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News