ആമസോണ്‍ പ്രൈമില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ഇന്ത്യന്‍ സിനിമ? വെളിപ്പെടുത്തല്‍
മികച്ച സിനിമകളുമായി എത്തിയത് ആമസോൺ പ്രൈം വീഡിയോ ആയിരുന്നു. മലയാളത്തിലും ഹിന്ദിയിലുമൊക്കെയുള്ള അവരുടെ സിനിമാ തെരഞ്ഞെടുപ്പുകളൊക്കെ വേറിട്ട് നിന്നിരുന്നു.
കോവിഡ് മൂലം തിയേറ്റർ അടഞ്ഞുകിടന്നാലും സിനിമാ ആസ്വാദകർ നിരാശരല്ല. ആമസോൺ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമകൾ എത്തുന്നതിനാൽ കോവിഡിനിടയിലും സിനിമ വ്യവസായം പിടിച്ചുനിൽക്കുന്നുണ്ട്. വമ്പൻ പ്രൊഡക്ഷൻ ഹൗസിലും വൻ താരനിരയുമായൊക്കെ വരുന്ന ചിത്രങ്ങൾക്ക് പ്രത്യേക സ്വീകാര്യതയാണ്.
മികച്ച സിനിമകളുമായി എത്തിയത് ആമസോൺ പ്രൈം വീഡിയോ ആയിരുന്നു. മലയാളത്തിലും ഹിന്ദിയിലുമൊക്കെയുള്ള അവരുടെ സിനിമാ തെരഞ്ഞെടുപ്പുകളൊക്കെ വേറിട്ട് നിന്നിരുന്നു. ഇപ്പോഴിതാ ഏറ്റവുമധികം കണ്ട ഇന്ത്യൻ സിനിമ ഏതെന്ന് വ്യക്തമാക്കിയിരിക്കുന്നു ആമസോൺ പ്രൈം.
ഷേർഷാ എന്ന യുദ്ധചിത്രമാണ് ആമസോണില്‍ ഇന്ത്യയിൽ ഏറ്റവുമധികം കാഴ്ചക്കാരെ സൃഷ്ടിച്ചത്. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്തത്. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻ നിർമ്മിച്ച ചിത്രത്തിൽ സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.
ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിതം പറയുന്ന ചിത്രം 4100ല്‍ അധികം ഇന്ത്യന്‍ പട്ടണങ്ങളില്‍ സ്ട്രീം ചെയ്‍തെന്നാണ് പ്രൈം വീഡിയോ വ്യക്തമാക്കുന്നത്. 210ലേറെ രാജ്യങ്ങളിലും ചിത്രം ലഭ്യമായിരുന്നു. ഐഎംഡിബിയിലെ എക്കാലത്തെയും ജനപ്രിയ ഹിന്ദി ചിത്രങ്ങളുടെ പട്ടികയിലും ഷേര്‍ഷാ ഇടംപിടിച്ചിട്ടുണ്ട്. 8.9 ആണ് ഐഎംഡിബിയില്‍ നേടിയിരിക്കുന്ന റേറ്റിങ്.
വിഷ്ണു വർധനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സന്ദീപ് ശ്രീവാസ്തവയാണ്. ചിത്രത്തിന്റെ ഈ നേട്ടം കരൺ ജോഹറും സിദ്ധാർത്ഥ് മൽഹോത്രയുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്.