ഒളിച്ചിരുന്ന് ആലിയയുടെ വീട്ടിനുള്ളിലെ ഫോട്ടോ എടുത്ത സംഭവം: കേസെടുക്കുമെന്ന് പൊലീസ്

രണ്ടു പേര്‍ സമീപത്തെ കെട്ടിടത്തിലെ ടെറസില്‍ നിന്നാണ്, ആലിയ ഭട്ട് വീട്ടിനുള്ളിലിരിക്കുന്ന ചിത്രമെടുത്തത്

Update: 2023-02-22 12:57 GMT

ആലിയ ഭട്ട്

Advertising

മുംബൈ: വീട്ടിനുള്ളിലെ തന്‍റെ ഫോട്ടോ അനുവാദമില്ലാതെയെടുത്ത പപ്പരാസികള്‍ക്കെതിരെ നടി ആലിയ ഭട്ട്. രണ്ടു പേര്‍ സമീപത്തെ കെട്ടിടത്തിലെ ടെറസില്‍ നിന്നാണ്, ആലിയ ഭട്ട് വീട്ടിനുള്ളിലിരിക്കുന്ന ചിത്രമെടുത്തത്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആലിയ ഭട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

മുംബൈ പൊലീസിനെ ടാഗ് ചെയ്താണ് ആലിയ ഭട്ട് പോസ്റ്റിട്ടത്- "ഞാൻ എന്‍റെ വീട്ടിലായിരുന്നു. തികച്ചും സാധാരണമായ ദിവസം. എന്റെ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുകയായിരുന്നു. വീട്ടില്‍ ഇരിക്കുമ്പോള്‍ ആരോ എന്നെ നിരീക്ഷിക്കുന്നതായി തോന്നി. പിന്നാലെ നോക്കിയപ്പോള്‍ അടുത്ത കെട്ടിടത്തിന്‍റെ ടെറസില്‍ ക്യാമറയുമായി രണ്ട് പേരെ കണ്ടു. ഏത് ലോകത്താണ് ഇത് അനുവദനീയമായിട്ടുള്ളത്? ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ലംഘിക്കാന്‍ പാടില്ലാത്ത അതിരുകളുണ്ട്".

ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ആലിയയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. പിന്നാലെ ബാന്ദ്ര പൊലീസ് ആലിയ ഭട്ടിനെ വിളിച്ചു. രേഖാമൂലം പരാതി നല്‍കാന്‍ പൊലീസ് ആലിയയോട് ആവശ്യപ്പെട്ടു. അനുഷ്ക ശര്‍മ, ജാന്‍വി, അര്‍ജുന്‍ കപൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ ആലിയയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തി.


Summary- Alia Bhatt recently took to Instagram to slam paparazzi after they clicked pictures of her while she was inside her house. The actress spoke about how it was invasion of privacy


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News