ബോളിവുഡ് താരം സാഹിൽ ഖാനെതിരെ കേസ്

മുംബൈ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ നൽകിയ പരാതിയിലാണു നടപടി

Update: 2023-11-14 02:35 GMT
Editor : Shaheer | By : Web Desk

സാഹില്‍ ഖാന്‍

Advertising

മുംബൈ: ബോളിവുഡ് താരവും ഫിറ്റ്‍നെസ് ഇന്‍ഫ്ളുവന്‍സറുമായ സാഹിൽ ഖാനെതിരെ മുംബൈ പൊലീസ് കേസെടുത്തു. മഹാദേവ് ബെറ്റിങ് ആപ്പ് കേസിലാണ് പൊലീസ് നടപടി. കേസിൽ 26-ാം പ്രതിയായാണ് എഫ്.ഐ.ആറിൽ സാഹിലിന്റെ പേര് ചേർത്തിട്ടുള്ളത്.

ലാഭമുണ്ടാക്കാൻ ഉപയോഗിച്ചതിനു പുറമെ മഹാദേവ് ആപ്പിനു പ്രചാരണം നൽകുകയും ചെയ്‌തെന്നാണ് സാഹിലിനെതിരെ ചുമത്തിയ കുറ്റം. മുംബൈ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ പ്രകാശ് ബങ്കർ നൽകിയ പരാതിയിലാണു നടപടി. ബെറ്റിങ് ആപ്പ് വഴി ജനങ്ങളെ കബളിപ്പിച്ച് 15,000 കോടി രൂപയിലേറെ തട്ടിയിട്ടുണ്ടെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാതുവയ്പ്പ് നിയമം, ഐ.ടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്.

ആപ്പിന്റെ പ്രചാരണത്തിനായി സെലിബ്രിറ്റി പാർട്ടികൾ സംഘടിപ്പിച്ചെന്നാണ് സാഹിലിനെതിരെ കേസെടുക്കാൻ കാരണമായി പറയുന്നത്. ഇതുവഴി കൂടുതൽ പേർ കബളിപ്പിക്കപ്പെടാൻ ഇടയാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. മുംബൈ പൊലീസിനു പുറമെ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും അന്വേഷിക്കുന്ന കേസിൽ വേറെയും ബോളിവുഡ് താരങ്ങളും സെലിബ്രിറ്റികളും നിരീക്ഷണത്തിലുണ്ട്.

Summary: Mumbai Police Book Bollywood Actor Sahil Khan

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News