അൽഫോൻസ് പുത്രന്‍റെ പുതിയ ചിത്രത്തിൽ നയൻതാരയും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങൾ
നടന്‍ അജ്മല്‍ അമീറാണ് ഗോള്‍ഡ് എന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തു വിട്ടത്
Update: 2021-09-01 11:46 GMT
സംവിധായകൻ അല്‍ഫോന്‍സ് പുത്രന്‍റെ പുതിയ ചിത്രത്തില്‍ നായികാനായകന്മാരായി പൃഥ്വിരാജും നയന്‍താരയും എത്തുന്നു. നടന്‍ അജ്മല്‍ അമീറാണ് ഗോള്‍ഡ് എന്ന ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പുറത്തു വിട്ടത്. സിനിമയില്‍ അജ്മലും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
യു.ജി.എം എന്റർടെയിൻമെന്റിന്റെ ബാനറിൽ സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സെപ്തംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. അൽഫോൺസ് തന്നെയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. പുതിയ സിനിമയെ കുറിച്ച് സംവിധായകനോ താരങ്ങളോ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.