കഴിഞ്ഞ 13 വര്‍ഷമായി അച്ഛന്‍ അസുഖബാധിതനാണ്; കണ്ണീരോടെ നയന്‍താര

വിജയ്‌ ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് തന്‍റെ അച്ഛനെക്കുറിച്ച് നടി വികാരാധീനയായത്

Update: 2021-08-17 05:15 GMT
Editor : Jaisy Thomas | By : Web Desk
കഴിഞ്ഞ 13 വര്‍ഷമായി അച്ഛന്‍ അസുഖബാധിതനാണ്; കണ്ണീരോടെ നയന്‍താര
AddThis Website Tools
Advertising

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍സിനെ തമിഴകം വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ നയന്‍താരയുടെ ഒരു അഭിമുഖമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കണ്ണീരോടെ തന്‍റെ അച്ഛനെക്കുറിച്ച് പറയുന്ന വീഡിയോയാണ് വൈറലായത്. വിജയ്‌ ടിവിയിലെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴാണ്  അച്ഛനെക്കുറിച്ച് നടി വികാരാധീനയായത്. അച്ഛൻ ഇപ്പോൾ ആശുപത്രിയിൽ ആണെന്നും തീരെ വയ്യെന്നുമാണ് താരം പറഞ്ഞത്.

ജീവിതം തിരിച്ചു കറക്കി എന്തെങ്കിലും ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് മാറ്റും എന്ന അവതാരക ദിവ്യദര്‍ശിനിയുടെ ചോദ്യത്തിന് മറുപടിയായാണ് തന്‍റെ കുടുംബത്തെക്കുറിച്ച് നയൻതാര പറഞ്ഞത്. പതിമൂന്നു വർഷമായി അച്ഛൻ സുഖമില്ലാതെ ഇരിക്കുകയാണ് ഇപ്പോൾ അവസ്ഥ വളരെ മോശമാണ്. അച്ഛനെ പഴയ പോലെ കാണണം എന്നാണ് ആ​ഗ്രഹം. അതിനാൽ അച്ഛനെ പഴയപോലെയാക്കും എന്നാണ് താരം പറഞ്ഞത്.

'അച്ഛൻ ഒരു എയര്‍ ഫോഴ്സ് ഓഫീസര്‍ ആയിരുന്നു. പന്ത്രണ്ട്-പതിമൂന്നു വര്‍ഷങ്ങമായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാന്‍ എവിടെയും സംസാരിച്ചിട്ടില്ല. കാരണം വളരെ സ്വകാര്യവും ഇമോഷനലുമായ ഒരു വിഷയമാണ്. അച്ഛനെ എന്നും ഒരു ഹീറോ ആയിട്ടാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഇന്നെന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടെങ്കില്‍, അധ്വാനിക്കാനുള്ള ആര്‍ജ്ജവമുണ്ടെങ്കില്‍, സമയനിഷ്ഠയുണ്ടെങ്കില്‍, എല്ലാം അച്ഛനില്‍നിന്നു പകര്‍ന്നു കിട്ടിയതാണ്. ജോലി സംബന്ധമായി മാത്രമല്ല, എന്നെ ഞാന്‍ ആക്കുന്നതിലും അദ്ദേഹത്തിനു വലിയ പങ്കുണ്ട്. അച്ഛനും അമ്മയ്ക്കും, രണ്ടു പേര്‍ക്കുമുണ്ട്. പക്ഷേ ജോലിയില്‍ അദ്ദേഹം കൂടുതല്‍ സ്വാധീനിച്ചിട്ടുണ്ട്.'

'എന്നും വളരെ പെര്‍ഫെക്റ്റ്‌ ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ, ജോലിക്കു പോകാന്‍ യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓര്‍മ. അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. അത് പോലുള്ള ഒരാള്‍, പെട്ടെന്ന് രോഗബാധിതനാവുകയാണ്. ഞാന്‍ സിനിമയില്‍ എത്തി രണ്ടു മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ അച്ഛന് വയ്യാതെയായി. അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയ പോലെ മറ്റാർക്കും സാധിക്കില്ല. രണ്ടു പേരും ഏതാണ്ട് സമപ്രായക്കാര്‍ ആണ്. അച്ഛന്‍റെ അസുഖം മാറി, അദ്ദേഹത്തെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട്.' - നയൻതാര പറഞ്ഞു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News