'ആറു വർഷം മുമ്പ് വിവാഹം രജിസ്റ്റര്‍ ചെയ്തു': നയൻതാരയുടെയും വിഘ്നേഷ് ശിവന്‍റെയും സത്യവാങ്മൂലം

കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിനുള്ള നടപടികൾ തുടങ്ങിയതെന്ന് ദമ്പതികള്‍ സത്യവാങ്മൂലം നല്‍കി

Update: 2022-10-16 03:04 GMT
Advertising

വാടക ഗർഭധാരണ വിവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി നയൻതാരയും വിഘ്നേഷ് ശിവനും. ആറു വർഷം മുമ്പ് വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞതാണെന്നും കഴിഞ്ഞ ഡിസംബറിലാണ് തങ്ങൾ വാടക ഗർഭധാരണത്തിനുള്ള നടപടികൾ തുടങ്ങിയതെന്നും തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ ഇരുവരും അറിയിച്ചു.

വാടക ഗർഭധാരണത്തിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്നാണ് നയൻതാരയും വിഘ്നേഷ് ശിവനും വ്യക്തമാക്കിയത്. നയൻതാരയുടെ വാടക ഗർഭധാരണം സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദമ്പതികളുടെ വിശദീകരണം. ആറു വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്നും കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും താരദമ്പതികൾ തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു.

വിവാഹ രജിസ്ട്രേഷൻ രേഖകള്‍ സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 5 വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണു തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News