'ഇത് ചതി'; 'ജവാൻ' ഒ.ടി.ടിയിലും ചർച്ച, എക്സ്റ്റന്‍ഡഡ് വേര്‍ഷനില്‍ നെറ്റ്ഫ്ലിക്സിന് വിമര്‍ശനം
എക്സ്റ്റൻഡഡ് വേർഷൻ കാണാൻ കാത്തിരുന്ന ആരാധകരാണ് അമർഷവുമായി രംഗത്തെത്തുന്നത്.
തിയേറ്ററില്‍ 1000 കോടി വിജയം നേടിയ ഷാരൂഖ് ഖാന്റെ സൂപ്പർഹിറ്റ് ചിത്രം 'ജവാൻ' ഒ.ടി.ടി റിലീസിന് ശേഷവും ചർച്ചയാകുന്നു. ഷാരൂഖിന്റെ ജന്മദിനത്തിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. സിനിമയുടെ എക്സ്റ്റൻഡഡ് കട്ട് വേർഷനാണ് ഒ.ടി.ടിയിൽ കാണാനാവുകയെന്നായിരുന്നു നെറ്റ്ഫ്ലിക്സിന്‍റെ പരസ്യം. എന്നാൽ, ഇക്കാര്യത്തിൽ നെറ്റ്ഫ്ലിക്സ് ചതിച്ചെന്നാണ് ആരാധകരിൽ നിന്നുയരുന്ന വിമർശനം.
ഒ.ടി.ടിയിലെത്തിയ ചിത്രത്തിന് തിയേറ്റര്‍ വേര്‍ഷനേക്കാള്‍ ഒരു മിനിറ്റ് മാത്രമേ ദൈര്‍ഘ്യമുള്ളൂ എന്നതാണ് ഷാരൂഖ് ആരാധകരെ ചൊടിപ്പിച്ചത്. 'ജവാൻ' തിയേറ്റര്‍ പതിപ്പിന്‍റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 49 മിനിറ്റ് ആയിരുന്നെങ്കില്‍ ഒ.ടി.ടി പതിപ്പിന്‍റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 50 മിനിറ്റാണ്. ഇതോടെ എക്സ്റ്റൻഡഡ് വേർഷൻ കാണാൻ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വരെ സ്വീകരിച്ചവരാണ് അമർഷവുമായി രംഗത്തെത്തുന്നത്. നെറ്റ്ഫ്ലിക്സ് കാണിച്ചത് ചതിയായിപ്പോയെന്നാണ് കമന്റുകൾ. വിഷയത്തിൽ ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
This is pure cheating. I wish i only downloaded the movie. 4 baar cinema mein already dekh chukka hoon. Aise hi false claims karoge toh koi Netfkix nahi lega. You've terribly scammed us
— just.a.random.guy🇯🇴 (@Mustafa00819790) November 2, 2023
First learn what "EXTENDED CUT" means. Don't always prioritize false marketing.
— SOURADEEP SEN GUPTA (@edgegator) November 2, 2023
ജവാന്റെ ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകളാണ് ഒ.ടി.ടിയിൽ പ്രദർശനമാരംഭിച്ചത്. ‘ജവാൻ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ അതിന്റെ അൺകട്ട്, എക്സ്റ്റൻഡഡ് പതിപ്പിൽ ലോകമെമ്പാടും സ്ട്രീം ചെയ്യുന്നതിന്‍റെ ത്രില്ലിലാണ് ഞാൻ! സ്‌ക്രിപ്റ്റിൽ നിന്ന് സ്‌ക്രീനിലേക്കുള്ള ജവാന്റെ യാത്ര അസാധാരണമായ ഒന്നായിരുന്നു’ ചിത്രത്തിന്റെ ഒ.ടി.ടി വേർഷനെ കുറിച്ച് ഷാരൂഖിന്റെ പ്രതികരണമിതായിരുന്നു.
സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 600 കോടിക്ക് മുകളിൽ നേടിയതായാണ് റിപ്പോർട്ട്. ആഗോള ബോക്‌സ് ഓഫീസിൽ നിന്നും ഇതുവരെയുള്ള കലക്ഷൻ 1,150 കോടി രൂപയാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാനായിരുന്നു നിർമിച്ചത്. നയൻതാര, ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരായിരുന്നു ചിത്രത്തിൽ ഷാരൂഖിനൊപ്പം കേന്ദ്രകഥാപാത്രങ്ങളായെത്തിയത്.