മാർവെൽ ഷോകൾ നെറ്റ്ഫ്ലിക്സിൽ നിന്ന് പിൻവലിക്കുന്നു; അടുത്തമാസം മുതൽ കാണാനാവില്ല

ഫെബ്രുവരി 28ഓടുകൂടി ഷോകളുടെ നെറ്റ്ഫ്ലിക്സ് ലൈസന്‍സ് അവസാനിക്കുന്നതിനാലാണ് നടപടി

Update: 2022-02-12 11:12 GMT
Advertising

മാര്‍വെല്‍ ടെലിവിഷന്‍ ഷോകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. ഫെബ്രുവരി 28ഓടുകൂടി ഷോകളുടെ നെറ്റ്ഫ്ലിക്സ് ലൈസന്‍സ് അവസാനിക്കുന്നതിനാലാണ് നടപടി. ഇതോടെ ഡെയര്‍ഡെവിള്‍, ലൂക്ക് കേജ്, ജെസ്സീക്ക ജോണ്‍സ്, അയണ്‍ ഫിസ്റ്റ്, പണിഷര്‍, ദ് ഡിഫന്‍റേഴ്സ് തുടങ്ങിയ ഷോകള്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാകില്ല.  

ഷോകള്‍ കാണാവുന്ന അവസാന ദിവസം ഈ മാസം 28 ആണെന്ന് നെറ്റ്ഫ്ലിക്സും ഡിസ്‍നിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദ വെര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു. നെറ്റ്ഫ്ലിക്സും മാര്‍വെലും തമ്മിലുള്ള 2012 മുതലുള്ള പങ്കാളിത്തത്തിനാണ് അവസാനമാകുന്നത്. ഡെയര്‍ഡെവിള്‍ ആണ് നെറ്റ്ഫ്ലിക്സില്‍ ആദ്യമായി പ്രദര്‍ശനമാരംഭിച്ച മാര്‍വെല്‍ ഷോ.

നെറ്റ്ഫ്ലിക്സിന്‍റെ മാര്‍വെല്‍ ഷോകളില്‍ നിന്നുള്ള പല കഥാപാത്രങ്ങളും മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സ് സിനിമകളില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്പൈഡര്‍മാന്‍: നോ വേ ഹോമില്‍ ചാര്‍ലി കോക്സ് അവതരിപ്പിച്ച മാറ്റ് മര്‍ഡോക്ക് എന്ന കഥാപാത്രമാണ് ഇതിനൊരുദാഹരണം. നെറ്റ്ഫ്ലിക്സില്‍ നിന്ന് പിന്‍വലിക്കുന്നതോടെ മാര്‍വെല്‍ ഷോകള്‍ ഡിസ്‍നി പ്ലസ് പോലെ മറ്റേതെങ്കിലും പ്ലാറ്റ്ഫോമിൽ ലഭ്യമാകുമെന്നാണ് വിലയിരുത്തല്‍. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News