ഇനിയൊരു വാരിയംകുന്നൻ വേണ്ടെന്ന് ഒമർ ലുലു

Update: 2021-09-03 17:11 GMT
Advertising

വാരിയംകുന്നൻ സിനിമയിൽ നിന്ന്  ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയതോടെ ചിത്രമെടുക്കാൻ തയ്യാറായി പലരും രംഗത്തു വന്നിരുന്നു. 15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമാതാവ് വന്നാൽ ബാബു ആന്റണിയെ നായകനാക്കി ചിത്രമെടുക്കാൻ തയ്യാറെടുക്കാൻ സംവിധായകൻ ഒമർ ലുലു പറഞ്ഞിരുന്നു. എന്നാൽ താൻ 1921 എന്ന ചിത്രം വീണ്ടും കണ്ടെന്നും അതിൽ എല്ലാം ഭംഗിയായി പറയുന്നുണ്ടെന്നും ഇനിയൊരു വാരിയംകുന്നന്റെ ആവശ്യമില്ലെന്നും ഒമർ ലുലു ഇന്ന് ഫേസ്‌ബുക്കിൽ കുറിച്ചു. 


ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം : 


ഇന്നലത്തെ എന്റെ വാരിയംകുന്നന്റെ പോസ്റ്റ്‌ കണ്ട് ECH ഗ്രൂപ്പ് MD ഇക്ബാൽ മാർക്കോണി വിളിച്ച് വാരിയംകുന്നൻ ഇക്ബാൽക്ക പ്രൊഡ്യൂസ് ചെയ്തോളാം പൈസ നോക്കണ്ട ഒമർ ധൈര്യമായി മുന്നോട്ട് പൊയ്കോളാൻ പറഞ്ഞു.ആ സന്തോഷത്തിൽ ദാമോദരൻ മാഷിന്റെ സ്ക്രിപ്പ്റ്റിൽ ശശ്ശി സാർ സംവിധാനം ചെയ്ത "1921" കുറെ നാളുകൾക്കു ശേഷം വീണ്ടും കണ്ടു കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി ഇനി ഒരു വാര്യംകുന്നന്റെ ആവശ്യമില്ല.ദാമോദരൻ മാഷും ശശ്ശി സാറും കൂടി വാരിയംകുന്നൻ മാത്രമല്ല ആലിമുസ്ലിയാരും വാഗൺ ട്രാജഡിയും ഖിലാഫത്തിന്റെ മുന്നേറ്റം അടക്കം എല്ലാ ഭാഗവും ഭംഗിയായി "1921"ൽ പറഞ്ഞട്ടുണ്ട്.ഇതിൽ കൂടുതൽ ഒന്നും ഇനി ആർക്കും പറയാൻ പറ്റും എന്നും തോന്നുന്നില്ല.കൂടെ നിൽക്കുകയും വിമർശിക്കുകയും ചെയ്ത എല്ലാവർക്കും പോസ്റ്റ്‌ കണ്ട് പ്രൊഡ്യൂസ് ചെയാൻ വന്ന ഇക്ബാൽക്കാക്കും നന്ദി 

Full View

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News