'ഒരു ദിവസം ഒമ്പത് മലയാള സിനിമകള്‍ റിലീസ്, ഇത് കൂട്ട മരണം'; വിമര്‍ശനവുമായി നിര്‍മാതാവ് സി.വി സാരഥി

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാരഥി സിനിമകളുടെ ഒരേ ദിവസത്തെ കൂട്ട റിലീസിനെതിരെ വിമര്‍ശനമുന്നയിച്ചത്

Update: 2023-02-26 07:25 GMT
Editor : ijas | By : Web Desk
Advertising

മലയാള സിനിമകളുടെ ഒന്നിച്ചുള്ള റിലീസിനെതിരെ നിര്‍മാതാവ് സി.വി സാരഥി. ഈയാഴ്ച ഒമ്പത് മലയാള സിനിമകളാണ് തിയറ്ററുകളിലെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സി.വി സാരഥി മാസ് റിലീസിനെതിരെ രംഗത്തുവന്നത്. സന്തോഷം, പ്രണയ വിലാസം, ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, പാതിരാക്കാറ്റ്, പള്ളിമണി, ബൂമറാംഗ്, ഏകന്‍,ഡിവോഴ്സ്, ഓഹ് മൈ ഡാര്‍ലിങ്സ്, ഒരണ എന്നീ ചിത്രങ്ങളാണ് ഈ ആഴ്ച റിലീസ് ചെയ്തത്.

Full View

ഒരു ദിവസം നിരവധി സിനിമകള്‍ റിലീസിന് വരുമ്പോള്‍ ഒന്നുപോലും ശ്രദ്ധിക്കപ്പെടില്ലെന്നും കൂട്ട ആത്മഹത്യ എന്ന രീതിയില്‍ ഇതിനെ കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലാഴ്ചയായി മലയാള സിനിമയില്‍ സംഭവിക്കുന്നതിതാണ്. എല്ലാ ആഴ്ചയും നാലോ അഞ്ചോ മലയാള ചിത്രങ്ങള്‍ റിലീസിന് തയ്യാറായിട്ടുണ്ടാകും. ഈ മത്സരത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് മാത്രമായിരിക്കും വിജയിക്കാനാവുകയെന്നും സി.വി സാരഥി പറഞ്ഞു. ഈ പ്രവണത നിയന്ത്രിക്കണമെന്നും വിനോദ വ്യവസായത്തിന്‍റെ ആരോഗ്യകരമായ വളർച്ചയ്ക്ക് മത്സരം എല്ലായ്പ്പോഴും നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സാരഥി സിനിമകളുടെ ഒരേ ദിവസത്തെ കൂട്ട റിലീസിനെതിരെ വിമര്‍ശനമുന്നയിച്ചത്.

മലയാളത്തിലെ മുന്‍നിര നിര്‍മാണ കമ്പനിയായ ഇ 4 എന്‍റർടെയിന്‍മെന്‍റ് കമ്പനിയുടെ സ്ഥാപകനാണ് സി.വി സാരഥി. നോർത്ത് 24 കാതം, ഗപ്പി, ഗോദ, എസ്ര, അമ്പിളി, ഇഷ്‌ക്, പട, ഒരു തെക്കൻ തല്ല് കേസ് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചത് ഇ 4 എന്‍റർടെയിന്‍മെന്‍റ്സ് ആണ്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News