സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഒ.ടി.ടി പ്ലാറ്റ്ഫോം വരുന്നു; കേരളപ്പിറവി ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും

രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ മേഖലയിൽ ഒരു ഒടിടി പ്ലാറ്റ്ഫോം ഒരുങ്ങുന്നത്

Update: 2022-05-18 11:02 GMT
Editor : ijas
Advertising

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്‍റെ ഒ.ടി.ടി പ്ലാറ്റ് ഫോം കേരള പിറവി ദിനത്തിൽ യാഥാർഥ്യമാകുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ.'സി സ്പേസ് (C Space)' എന്ന പേരിലാകും ഒ.ടി.ടി പ്ളാറ്റ്ഫോം അറിയപ്പെടുക. തിയറ്റർ വ്യവസായത്തിന് വരുമാന നഷ്ട്ടം ഉണ്ടാകാത്ത രീതിയിലായിരിക്കും ഒ.ടി.ടിയുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.സീ സ്പേസ് ഒ.ടി.ടി പ്ലാറ്റ്ഫോമിന്‍റെ നാമകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് തന്നെ ആദ്യമായാണ് സർക്കാർ മേഖലയിൽ ഒരു ഒടിടി പ്ലാറ്റ്ഫോം ഒരുങ്ങുന്നത്. സീ സ്പേസ് എന്ന പേരിൽ ആരംഭിക്കുന്ന പ്ലാറ്റ്ഫോമിൽ സാങ്കേതിക മികവോടെയുള്ള ലോകോത്തര സിനിമാ ആസ്വാദനത്തിനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.തിയറ്റർ ഉടമകൾക്ക് വരുമാന നഷ്ട്ടമുണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. തിയറ്റർ റിലീസിംഗിനു ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യിലേക്ക് എത്തുക. അതിനാല്‍ തന്നെ ഈ സംവിധാനം കാരണം സംസ്ഥാനത്തെ തിയേറ്റർ വ്യവസായത്തിന് വരുമാന നഷ്ടം സംഭവിക്കുകയില്ല എന്നു മാത്രമല്ല ഓരോ നിർമ്മാതാവിനും എക്കാലവും ഇതിന്മേലുള്ള വരുമാനത്തിന്‍റെ ഒരു ഭാഗം ലഭിക്കുന്നതായിരിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കലാമൂല്യമുള്ളതും, സംസ്ഥാന ദേശീയ, അന്തർ ദേശീയ പുരസ്‌കാരം നേടിയ ചിത്രങ്ങൾ, ഹ്രസ്വചിത്രങ്ങൾ,ഡോക്യുമെന്‍ററികള്‍ തുടങ്ങിയവും സീ സ്‌പേസിൽ പ്രദർശനത്തിനെത്തും. നവംബർ ഒന്നിന് പ്രവർത്തനം തുടങ്ങുന്ന പ്ലാറ്റ്ഫോമിലേക്ക് ജൂൺ ഒന്ന് മുതൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണ്‍ അധ്യക്ഷത വഹിച്ചു.

OTT comes under the control of the state government, launching on Keralapiravi day

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News