തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാത്തവരുടെ നികുതി വർധിപ്പിക്കണമെന്ന് നടൻ പരേഷ് റാവൽ
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ മുംബൈയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു നടന്റെ പ്രതികരണം.
മുംബൈ: വോട്ട് ചെയ്യാത്തവര്‍ക്ക് ശിക്ഷ കൊടുക്കണമെന്ന് ബോളിവുഡ് നടന്‍ പരേഷ് റാവല്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ മുംബൈയില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു നടന്റെ പ്രതികരണം.
'' സര്‍ക്കാറുകള്‍ അത് ചെയ്തില്ല ഇത് ചെയ്തില്ല എന്നൊക്ക നിങ്ങള്‍ പറയും പക്ഷേ ഇന്ന് നിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളാണ് അതിന് ഉത്തരവാദി. അല്ലാതെ സര്‍ക്കാരല്ല. വോട്ട് ചെയ്യാത്തവര്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണം. ഒന്നെങ്കില്‍ അവരുടെ ടാക്‌സ് കൂട്ടണം. എന്തെങ്കിലും ശിക്ഷ അവര്‍ക്ക് നല്‍കണം.- പരേഷ് റാവല്‍ പറഞ്ഞു
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പോളിങ് പുരോഗമിക്കുകയാണ്. ഏകദേശം 600ലധികം സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. മഹാരാഷ്ട്ര, ബിഹാര്‍, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, ലഡാക്, ഒഡിഷ, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ 49 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്