പഠാൻ വിവാദം: 'ഷാരൂഖിനെ ജീവനോടെ കത്തിക്കും'; ഭീഷണിയുമായി വിവാദ സന്യാസി പരമംഹസ് ആചാര്യ

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് പരമംഹസ് ആചാര്യ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു.

Update: 2022-12-21 10:48 GMT
Editor : abs | By : Web Desk
Advertising

ഷാരൂഖ് ഖാൻ നായകനായി തിയറ്ററിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ പഠാനുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. ചിത്രത്തിനെതിരെ സംഘ്പരിവാർ കേന്ദ്രങ്ങളിൽ നിന്ന് ഭീഷണിയും ബഹിഷ്‌കരണാഹ്വാനവും നിലനിൽക്കുന്നുണ്ട്. ചിത്രത്തിലെ പാട്ട് റിലീസായതിന് പിന്നാലെ നായിക ധരിച്ച വസ്ത്രത്തിന്റെ നിറം ചൂണ്ടിക്കാണിച്ചായിരുന്നു ബഹിഷ്‌കരണാഹ്വാനം തുടങ്ങിയത്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ കത്തിക്കുമെന്ന ഭീഷണിയുമായി എത്തിയിരിക്കുകയാണ് അയോധ്യയിലെ പരമഹംസ് ആചാര്യ എന്ന സന്യാസി.

ഷാരൂഖിനെ ജീവനോടെ ചുട്ടരിക്കുമെന്ന സന്യാസിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ ജലസമാധിവരെ നിരാഹാരം പ്രഖ്യാപിച്ച് പരമംഹസ് ആചാര്യ നേരത്തെ വാർത്തകളിൽ ഇടം നേടിയിരുന്നു.

അതേസമയം, പഠാനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധ്യത. രാജ്യത്തുടനീളം ചിത്രത്തിനെതിരെ സംഘപരിവാർ അനുകൂലികൾ പരാതി നൽകുകയാണ്. ചിത്രം ഹിന്ദു മതവികാരം വ്രണപ്പെടുത്തുന്നു എന്നാണ് വാദം. ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധർമ്മത്തിന് എതിരാണെന്ന പരാതിയിൽ ചിത്രത്തിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. ബിജെപി അനുയായി ആയ സജ്ഞയ് തിവാരി എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സുധീർ ഓജ നൽകിയ ഹരജി ബിഹാർ മുസഫർ നഗർ കോടതി ജനുവരി മൂന്നിന് പരിഗണിക്കും. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയതിൽ കേസ് എടുക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.

ഒരിടവേളക്ക് ശേഷം ഷാരൂഖ് തിരിച്ചുവരവ് നടത്തുന്ന സിനിമയാണ് പഠാൻ. ചിത്രത്തിലെ 'ബേഷറാം റാംഗ്' എന്ന ഗാനം പുറത്തുവന്നതോടെ വിവാദത്തിനാണ് തിരി കൊളുത്തിയത്. ഷാരൂഖും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ഗാനരംഗത്തിൽ നായിക ബിക്കിനി ധരിച്ചാണ് അഭിനയിച്ചിരിക്കുന്നത്. ബിക്കിനിയുടെ നിറമാണ് പ്രതിഷേധത്തിനു കാരണംപ്രതികൂലവും അനുകൂലവുമായ പ്രതികരണങ്ങളുമായി നിരവധി പ്രമുഖരാണ് ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനത്തിലെ മന്ത്രിമാർ വരെ പരസ്യമായി ചിത്രത്തിലെ ഗാനരംഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തൽ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കിൽ ഈ സിനിമ മധ്യപ്രദേശിൽ പ്രദർശിപ്പിക്കുകയില്ല. വളരെ മോശമാണ്, വളരെ മലിനമായ മാനസികാവസ്ഥയിൽ നിന്നാണ് ഇങ്ങനെ ഒരു പാട്ടെടുക്കുന്നത്-മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. വീർ ശിവജി എന്ന സംഘടനയിലെ അംഗങ്ങൾ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലം കത്തിച്ച് പ്രതിഷേധിച്ചു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News