ഇടവേളക്ക് ശേഷം ശ്രീകുമാരന്‍തമ്പി; മധുശ്രീ നാരായണന്‍ ആലപിച്ച പെര്‍ഫ്യൂമിലെ ഗാനം പുറത്ത്

കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ചിത്രമാണ് 'പെര്‍ഫ്യൂം'.

Update: 2021-07-05 02:13 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആര്‍ദ്രഗാനങ്ങളിലൂടെ സംഗീത പ്രേമികളെ വിസ്മയിപ്പിച്ച ഹൃദഗീതങ്ങളുടെ കവി ശ്രീകുമാരന്‍ തമ്പി പുതിയ പാട്ടുമായി എത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ശ്രീകുമാരന്‍ തമ്പി രചിച്ച "പെര്‍ഫ്യൂമി"ലെ ഗാനം റിലീസായി. പ്രശസ്ത സംഗീത സംവിധായകന്‍ രാജേഷ്ബാബു കെ സംഗീതം നല്‍കി മധുശ്രീ നാരായണന്‍ ആലപിച്ച പെര്‍ഫ്യൂമിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. ചലച്ചിത്രതാരങ്ങളായ വിനീത്, മിര്‍ണ മേനോന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസായത്.

കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ചിത്രമാണ് 'പെര്‍ഫ്യൂം'.സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്യുന്നത്. റിലീസ് ചെയ്ത മറ്റ് രണ്ട് ഗാനങ്ങളും സമീപകാലത്തിറങ്ങിയ മികച്ച ഗാനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചുകഴിഞ്ഞു. നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഗാനങ്ങളും ഈ ചിത്രത്തിന്‍റെ മറ്റൊരു പുതുമയാണ്.അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട "പെര്‍ഫ്യൂമിന്‍റെ ട്രയിലര്‍ വന്‍ഹിറ്റായിരുന്നു. എല്ലാ ഗാനങ്ങള്‍ക്കും സംഗീതം ഒരുക്കിയത് രാജേഷ് ബാബു കെ ആണ്, ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, സുജിത്ത് കറ്റോട് എന്നിവര്‍ രചിച്ച ഗാനങ്ങള്‍ കെ എസ് ചിത്ര, മധുശ്രീ നാരായണന്‍, പി കെ സുനില്‍ കുമാര്‍, രഞ്ജിനി ജോസ് എന്നിവരാണ് ആലപിച്ചത്.

നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെര്‍ഫ്യൂമിന്‍റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.സമീപകാലത്ത് സമൂഹത്തില്‍ തുടര്‍ന്നുവരുന്ന സ്ത്രീ സംബന്ധമായ ചര്‍ച്ചകളും വിവാദങ്ങളുമൊക്കെ പെര്‍ഫ്യൂം ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്ത്രീ സമൂഹത്തിന്‍റെ അന്തസ്സിനെ ഉയര്‍ത്തിക്കാട്ടുന്ന ദൃശ്യഭാഷയും പെര്‍ഫ്യൂമിന്‍റെ മറ്റൊരു പുതുമയാണ്.

ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് -നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, സുധി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത്ത് ഗോപിനാഥ്, രചന- കെ പി സുനില്‍, ക്യാമറ- സജത്ത് മേനോന്‍, എഡിറ്റര്‍- അമൃത് ലൂക്ക, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര, ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ - പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.


Full View




Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News