'കൊലപാതകം കൊലപാതകം തന്നെയാണ്'; പോച്ചർ സീരീസിന്‍റെ ബോധവൽക്കരണ വീഡിയോ പുറത്തിറക്കി പ്രൈം വീഡിയോ
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാടൽ വലയം കണ്ടെത്തുന്ന യഥാർത്ഥ ജീവിത സംഭവങ്ങളുടെ സാങ്കൽപിക നാടകീയവൽക്കരണമാണ് ഫെബ്രുവരി 23ന് ലോകമെമ്പാടും പ്രദർശിപ്പിക്കുന്ന പോച്ചർ
ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാടൽ വലയം കണ്ടെത്തുന്ന യഥാർത്ഥ ജീവിത സംഭവങ്ങളുടെ സാങ്കൽപിക നാടകീയവൽക്കരണമാണ് ഫെബ്രുവരി 23ന് ലോകമെമ്പാടും പ്രദർശിപ്പിക്കുന്ന പോച്ചർ. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്ത രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ പരമ്പരയിൽ നിമിഷ സജയൻ, റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവരുൾപ്പെടെയുള്ള മികച്ച അഭിനേതാക്കളുണ്ട്. ഈ അന്വേഷണം കണ്ടെത്താൻ ജീവൻ പണയപ്പെടുത്തി ശ്രമിച്ച ഒരു കൂട്ടം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാർ, എൻജിഒ പ്രവർത്തകർ, പോലീസ് കോൺസ്റ്റബിൾമാർ, നല്ല സമരിയക്കാർ എന്നിവരെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. നടിയും സംരംഭകയും നിർമ്മാതാവുമായ ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈസാണ് പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
പ്രൈം വീഡിയോ ഇപ്പോൾ ഇറക്കിയ ഒരു ബോധവൽക്കരണ വീഡിയോയിൽ, കാടിൻ്റെ മനോഹരവും ശാന്തവും പുനരുജ്ജീവനവുമായ അന്തരീക്ഷത്തെ ഭയാനകമായ ഒരു നിശബ്ദതയും ദുർഗന്ധവും അസുഖകരമായ ഒരു പ്രഭാവലയവും എല്ലാംകൂടെ വലയം ചെയ്തിരിക്കുന്നതായി കാണാം. നിറതോക്ക്, ബുള്ളറ്റ് കെയ്‌സിംഗുകൾ, ജീവനില്ലാത്ത ഉടൽ ഇവയ്‌ക്കെല്ലാം നടുവിൽ ആലിയ ഞെട്ടി വിറങ്ങലിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. ഈ കാഴ്ചകൾക്ക് നടുവിൽ നിൽക്കുന്ന ഏതൊരാളുടെയും നട്ടെല്ലിലൂടെ ഭയത്തിന്റെ ഒരു വിറയൽ പായും അതോടൊപ്പം അവിടെ നടന്നുകൊണ്ടിരിക്കുന്ന അതിഭീകരമായ പറഞ്ഞറിയിക്കാനാവാത്ത പ്രവൃത്തികൾ ആ കാഴ്ചകളെ കൂടുതൽ ഭയാനകമാക്കി. മനുഷ്യനോ മൃഗമോ ആകട്ടെ, എല്ലാ ജീവികളുടെയും മൂല്യം ഒരുപോലെയായിരിക്കേണ്ടതല്ലേ? ഇരുവർക്കുമെതിരായ കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകരുത്, എല്ലാത്തിനുമുപരി, 'കൊലപാതകം കൊലപാതകം തന്നെയാണ്'.
ആനകളുടെയും എണ്ണമറ്റ മറ്റ് മൃഗങ്ങളുടെയും വാസസ്ഥലമായ ഈ വനം വേട്ടക്കാരുടെ വരവ് വരെ എല്ലായ്പ്പോഴും അവയുടെ സുരക്ഷിത താവളമായിരുന്നു. നുഴഞ്ഞുകയറുകയും കയ്യേറുകയും നിഷ്കരുണം മൃഗങ്ങളെ കൊല്ലുകയും ചെയ്ത വേട്ടക്കാർ നിരവധി മൃഗങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നിർബന്ധിതരായി.
ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച്. ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ സ്യൂട്ടബിൾ പിക്ചേഴ്സ്, പൂർ മാൻസ് പ്രൊഡക്ഷൻസ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുമായി സഹകരിച്ച് നിർമ്മിച്ചതാണ് പോച്ചർ. അലൻ മക്അലക്സ് (സ്യൂട്ടബിൾ ബോയ്) സ്യൂട്ടബിൾ പിക്ചേഴ്സിന്റെ നിർമ്മാതാവായി പ്രവർത്തിക്കുന്നു. ഫോട്ടോഗ്രാഫി ഡയറക്ടർ ജോഹാൻ എയ്ഡ്, സംഗീതസംവിധായകൻ ആൻഡ്രൂ ലോക്കിംഗ്ടൺ, എഡിറ്റർ ബെവർലി മിൽസ് എന്നിവരും ഡൽഹി ക്രൈമിൽ നിന്നുള്ളവരാണ്.