മലയാള സിനിമയിലെ 'പി.ആർ' വർക്കുകൾ മാഫിയവത്ക്കരിക്കപ്പെടുന്നു: തുറന്നടിച്ച് പി.ആര്‍ സുമേരന്‍
സിനിമാ പ്രൊമോഷന്‍റെ പേരിൽ സോഷ്യൽ മീഡിയ സാങ്കേതിക വിദ്യയുടെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പ്.
Update: 2021-06-02 10:30 GMT
മലയാള സിനിമയിലെ 'പി.ആർ' വർക്കുകൾ മാഫിയവത്ക്കരിക്കപ്പെട്ടുവെന്ന് പത്രപ്രവർത്തകനും സിനിമ പി.ആർ.ഒ.യുമായ പി.ആർ.സുമേരൻ തുറന്നടിക്കുന്നു. സിനിമാ മേഖലയെ കമ്പളിപ്പിക്കുന്ന ഈ പ്രവണതയ്ക്ക് കടിഞ്ഞാണിടാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയാള സിനിമ മേഖലയിൽ ഇപ്പോൾ നടക്കുന്ന 'പി.ആർ' വർക്കുകൾ അത്ര ശുഭകരമല്ല. സിനിമാ പ്രൊമോഷന്‍റെ പേരിൽ സോഷ്യൽ മീഡിയ സാങ്കേതിക വിദ്യയുടെ മറവിൽ നടക്കുന്നത് വൻ തട്ടിപ്പാണ്. കൊച്ചി കേന്ദ്രീകരിച്ച് ഇത്തരത്തില്‍ മാഫിയ പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇതിലൂടെ സിനിമയും സിനിമാപ്രവർത്തകരും കമ്പളിപ്പിക്കപ്പെടുകയാണെന്നും പി.ആർ.സുമേരൻ ചൂണ്ടിക്കാട്ടുന്നു.