പ്രസിഡന്‍റ് സിബി മലയില്‍, ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍; ഫെഫ്കക്ക് പുതിയ നേതൃത്വം

കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം

Update: 2023-12-29 05:23 GMT
President CB Malail, General Secretary B Unnikrishnan; New leadership for fefka
AddThis Website Tools
Advertising

കൊച്ചി : ഫെഫ്കയുടെ പ്രസിഡന്‍റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആർ.എച്ചും തുടരും. ജി.എസ് വിജയൻ, എൻ.എം ബാദുഷ , ശ്രീമതി ദേവി എസ്, അനിൽ ആറ്റുകാൽ, ജാഫർ കാഞ്ഞിരപ്പിള്ളി ( വൈസ് പ്രസിഡന്റ്മാർ ) ഷിബു ജി സുശീലൻ, അനീഷ് ജോസഫ് , നിമേഷ് എം, ബെന്നി ആർട്ട് ലൈൻ, പ്രദീപ് രംഗൻ,( ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

21 അംഗ സംഘടനകളിൽ നിന്നുള്ള 63 ജനറൽ കൗൺസിൽ അംഗങ്ങളാണ് ഭാരവാഹികളെ ഐകണ്‌ഠേന തെരഞ്ഞെടുത്തത്. ഫെഫ്കയിലെ മുഴുവൻ അംഗങ്ങൾക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ആസ്ഥാന മന്ദിര നിർമ്മാണം, കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളുമായാണ് ഫെഫ്ക പുതിയ വർഷപ്പിറവിയിലേക്ക് പ്രവേശിക്കുന്നത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News