'ഉണരൂ' സെറ്റിൽ സുകുമാരൻ; അച്ഛന്റെ പഴയകാല ചിത്രം പങ്കുവെച്ച് പൃഥിരാജ്

മലയാളത്തിൽ 1984ല്‍ പുറത്തിറങ്ങിയ 'ഉണരൂ, എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.

Update: 2021-05-28 08:09 GMT
Advertising

അച്ഛനും നടനുമായ സുകുമാരന്റെ പഴയകാല ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് പൃഥ്വിരാജ്. മലയാളത്തിൽ 1984ല്‍ പുറത്തിറങ്ങിയ 'ഉണരൂ, എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ സംഘപരിവാർ സൈബർ ആക്രമണങ്ങൾ നേരിടുന്നതിനിടെയാണ് പൃഥ്വിരാജ് അച്ഛൻ സുകുമാരന്റെ പഴയ കാല ചിത്രം പങ്കുവെച്ചത്.

മോഹന്‍ലാല്‍, സുകുമാരന്‍, മണി രത്‌നം, രവി കെ ചന്ദ്രന്‍ എന്നിവരെ ചിത്രത്തില്‍ കാണാം. ഈ ചിത്രം നല്‍കിയത് ഛായാഗ്രഹകന്‍ രവി കെ ചന്ദ്രനാണെന്നും അദ്ദേഹത്തിന് നന്ദി പറയുന്നതായും പൃഥ്വിരാജ് പോസ്റ്റില്‍ കുറിച്ചു. സൈബർ സ്‌പേസിൽ സംഘപരിവാർ ആക്രമണം നടക്കുന്നതിനിടെ ഈ ചിത്രം പങ്കുവെച്ചത് മറ്റെന്തോ അർത്ഥം വെച്ചാണെന്നാണ് ആരാധകരുടെ കമന്റുകൾ.

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമപരിഷ്കാരങ്ങൾക്കെതിരെ ആദ്യം വിമർശനവുമായി എത്തിയ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. ഇതിനുപിന്നാലെ സംഘപരിവാർ പ്രൊഫൈലുകൾ സൈബർ സ്പേസിൽ വലിയ തരത്തിലുള്ള ആക്രമണമാണ് താരത്തിനെതിരെ അഴിച്ചുവിട്ടത്. ലക്ഷദ്വീപിലെ കേന്ദ്ര അധിനിവേശ നീക്കത്തെ വിമർശിച്ച പൃഥ്വിരാജിന്റെ ഫേസ്ബുക് പോസ്റ്റിനെ അധിക്ഷേപിച്ച് ജനം ടി വി എഡിറ്ററും ലേഖനം എഴുതിയിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിലുണ്ടായ വ്യാപക പ്രതിഷേധത്തെ തുടർന്ന് പോസ്റ്റ്‌ പിൻവലിക്കുകയായിരുന്നു.

ഷാഫി പറമ്പിൽ, വിടി ബൽറാം, പി.കെ അബ്ദു റബ്ബ്‌ നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്‍റണി വര്‍ഗ്ഗീസ് സംവിധായകരായ മിഥുന്‍ മാനുവല്‍ തോമസ്, ജൂഡ് ആന്റണി അടക്കമുള്ള പ്രമുഖരും നേരത്തെ പൃഥ്വിരാജിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

Similar News