'എന്റെ ഹൃദയം പിളരുന്നു, ഇന്ത്യ ഗുരുതരാവസ്ഥയിലാണ്'; യുഎസിനോട് വാക്‌സിൻ ചോദിച്ച് നടി പ്രിയങ്ക ചോപ്ര

ആവശ്യമുള്ളതിനേക്കാൾ 550 ദശലക്ഷം കൂടുതൽ വാക്‌സിനുകൾ യുഎസ് ഓർഡർ ചെയ്തതായും പ്രിയങ്ക ചൂണ്ടിക്കാട്ടി

Update: 2021-04-27 05:28 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ യുഎസിനോട് സഹായം ആവശ്യപ്പെട്ട് ബോൡവുഡ് നടി പ്രിയങ്ക ചോപ്ര. തന്റെ രാജ്യം അതിഗുരുതരമായ സാഹചര്യത്തിലൂടെയാണ് മുമ്പോട്ടു പോകുന്നത് എന്നും യുഎസ് വാങ്ങിയ വാക്‌സിനുകൾ ഇന്ത്യയുമായി പങ്കുവയ്ക്കാമോ എന്നുമാണ് പ്രിയങ്ക ചോദിച്ചത്. യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ അടക്കമുള്ളവരെ മെൻഷൻ ചെയ്താണ് നടിയുടെ ട്വീറ്റ്.

ആവശ്യമുള്ളതിനേക്കാൾ 550 ദശലക്ഷം കൂടുതൽ വാക്‌സിനുകൾ യുഎസ് ഓർഡർ ചെയ്തതായും പ്രിയങ്ക ചൂണ്ടിക്കാട്ടി. അതു പങ്കുവയ്ക്കാമോ എന്നാണ് അവർ ചോദിച്ചത്.

'എന്റെ ഹൃദയം പിളരുന്നു. ഇന്ത്യ കോവിഡിന്റെ യാതന അനുഭവിച്ചു കൊണ്ടിരിക്കുന്നു. യുഎസ് ആവശ്യമുള്ളതിനേക്കാൾ 550 ദശലക്ഷം അധിക വാക്‌സിൻ ഓർഡർ ചെയ്യുകയും ചെയ്യുന്നു. ആസ്ട്രസെനക്ക ലോകത്തുടനീളം നൽകിയതിന് നന്ദി. എന്നാൽ എന്റെ രാജ്യത്തെ സ്ഥിതി അതിഗുരുതരമാണ്. നിങ്ങൾ അടിയന്തരമായി ഇന്ത്യയുമായി കുറച്ച് വാക്‌സിൻ പങ്കുവയ്ക്കാമോ?' - എന്നാണ് നടിയുടെ ട്വീറ്റ്. 

നിരവധി ആരാധകർ അവരുടെ ട്വീറ്റിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി. നിങ്ങളിൽ അഭിമാനമുണ്ട് എന്ന് ഒരാൾ ട്വീറ്റ് ചെയ്തപ്പോൾ ഒടുവിൽ നിങ്ങൾ സംസാരിക്കുന്നു, പിന്തുണയ്ക്ക് നന്ദി എന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തത്.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News