'പുഷ്പ ഫ്ലവര്‍ അല്ല, ഫയര്‍ ആണ്'; അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസില്‍... മാസ് ട്രെയിലറെത്തി

അല്ലുവും ഫഹദും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തിലെത്തുന്നത്

Update: 2021-12-07 02:04 GMT
പുഷ്പ ഫ്ലവര്‍ അല്ല, ഫയര്‍ ആണ്; അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസില്‍... മാസ് ട്രെയിലറെത്തി
AddThis Website Tools
Advertising

സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രം പുഷ്പയുടെ ട്രെയിലറെത്തി. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലന്‍. സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്‍റെ രചനയും സുകുമാര്‍ തന്നെയാണ്.

അല്ലുവും ഫഹദും വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തിലെത്തുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കു മാനറിസവുമാണ് അല്ലു അര്‍ജുന്. ഫഹദിന്‍റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. ട്രെയിലറിന്‍റെ ക്ലൈമാക്സിലാണ് ഫഹദിനെ കാണാന്‍ കഴിയുക. രശ്മി മന്ദാനയാണ് ചിത്രത്തിലെ നായിക. അനസൂയ ഭരദ്വാജ്, ധനുഞ്ജയ്, സുനിൽ, അജയ് ഘോഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാറാണ് പുഷ്പയും സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുണ്ട്. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ.രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും ചെയ്തത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്നു. ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസും റൂബനുമാണ്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നട ഭാഷകളിലെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമ ഡിസംബര്‍ 17ന് തിയേറ്ററുകളില്‍ എത്തും. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News