ആഘോഷത്തില്‍ രാധിക മര്‍ച്ചന്റ് ധരിച്ചത് സ്വര്‍ണനൂലില്‍ തീര്‍ത്ത ദുപ്പട്ട

ഒരു ദുപ്പട്ട ആറുമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയതെന്നും മറ്റൊരു വസ്ത്രം ബനാറസില്‍ നിന്നും യഥാര്‍ത്ഥ സ്വര്‍ണനൂല്‍കൊണ്ടാണ് തയ്യാറാക്കിയതെന്നും രാധിക

Update: 2024-03-07 09:32 GMT
Editor : ദിവ്യ വി | By : Web Desk
Advertising

ന്യൂഡല്‍ഹി: ശതകോടീശ്വരന്മാരും വന്‍ താരനിരയും പങ്കെടുത്ത അത്യാഢംബര ചടങ്ങായിരുന്നു റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റെയും പ്രീ വെഡ്ഡിങ് ആഘോഷം. ഗുജറാത്തിലെ ജാംനഗറില്‍ മൂന്ന് ദിവസം നീണ്ട വലിയ വിരുന്ന് സല്‍ക്കാരവും പരിപാടികളുമാണ് അംബാനി കുടുംബം ഒരുക്കിയിരുന്നത്. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ഖാന്‍, രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, ദീപികപദുക്കോണ്‍, അമിതാഭ് ബച്ചന്‍, രജിനികാന്ത്, ഐശ്വര്യറായ് തുടങ്ങി വന്‍ താരനിരയാണ് പരിപാടിയില്‍ പങ്കെടുത്തത്. പ്രമുഖ ഗായിക റിഹാനയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ആഘോഷത്തില്‍ രാധിക മര്‍ച്ചന്റ് ധരിച്ച വസ്ത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര തയ്യാറാക്കിയ ഓഫ് ഷോള്‍ഡര്‍ ബ്ലൗസ് അടങ്ങുന്ന ലഹങ്കയുടെ ദുപ്പട്ടയില്‍ സ്വര്‍ണ നൂലാണ് ഉപയോഗിച്ചത്. തനിക്കായി ഒരുക്കിയ ഒരു ദുപ്പട്ട ആറുമാസം കൊണ്ടാണ് മനീഷ് പൂര്‍ത്തിയാക്കിയതെന്നും മറ്റൊരു വസ്ത്രം ബനാറസില്‍ നിന്നും യഥാര്‍ത്ഥ സ്വര്‍ണനൂല്‍കൊണ്ടാണ് തയ്യാറാക്കിയതെന്നും രാധിക വോഗ് മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചടങ്ങിന്റെ ആദ്യ ദിനം രാധിക ധരിച്ച മിനി ഡ്രസ്സിന് ഒന്നര ലക്ഷത്തിനടുത്താണ് വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ ആഷിഷ് ആണ് ഇത് തയ്യാറാക്കിയത്. ഡിസൈനര്‍മാരായ അബു ജാനി, സന്ദീപ് ഗോസ്ല, മനീഷ് മല്‍ഹോത്ര, തരുണ്‍ തഹിലാനി എന്നിവരാണ് ആഘോഷ പരിപാടിയില്‍ രാധികയ്ക്കായി വിവിധ വസ്ത്രങ്ങള്‍ ഒരുക്കിയത്.

മൂന്ന് ദിവസങ്ങളിലായി നടന്ന പ്രീ വെഡ്ഡിങ് ആഘോഷം ആസൂത്രണം ചെയ്തത് നിത അംബാനിയും മനിഷ് മല്‍ഹോത്രയും ചേര്‍ന്നാണ്. കുടുംബ പാരമ്പര്യത്തെയും അതിന്റെ വേരുകളെയും ചേര്‍ത്തു പിടിക്കുന്നതിന്റെ ഭാഗമായാണ് ജാംനഗറില്‍ വിവാഹ ആഘോഷങ്ങള്‍ സംഘടിപ്പിച്ചതെന്നും രാധിക മര്‍ച്ചന്റ് പറഞ്ഞിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News