നടന്‍ രജനീകാന്ത് ആശുപത്രിയില്‍
തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നടന്‍ രജനീകാന്തിനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിലെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പതിവ് പരിശോധനയ്ക്കായാണ് ആശുപത്രിയിലെത്തിയതെന്നാണ് താരവുമായി അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. പുതിയ ചിത്രം അണ്ണാത്തെയുടെ റിലീസ് തീയതിക്കു മുന്‍പ് തലൈവര്‍ ആശുപത്രി വിടുമെന്നാണ് ബന്ധുവായ വൈ.ജി മഹേന്ദ്രനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ ദീപാവലി റിലീസായി നവംബര്‍ നാലിന് തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രപവര്‍ത്തകര്‍ അറിയിച്ചിരുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. കീര്‍ത്തി സുരേഷ് രജനിയുടെ സഹോദരിയായി എത്തുന്നു.
മീന, ഖുശ്ബു, പ്രകാശ് രാജ്, തുടങ്ങി താരസമ്പന്നമാണ് സിനിമ. രജനികാന്തിന്‍റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന പാക്കേജാണ് അണ്ണാത്തെ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കഴിഞ്ഞദിവസം രജനീകാന്ത് ഏറ്റുവാങ്ങിയിരുന്നു.