'പുണ്യഭൂമിയായ മദീനയില്‍ പോയി വരികയാണ്'; വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് നടി സാവന്ത്

'ഉംറ കഴിഞ്ഞു വന്നതേയുള്ളൂ ഞാൻ. എന്തൊക്കെ നാടകമാണു പുറത്തു നടക്കുന്നതെന്ന് അറിയില്ല. എന്റെ പേരുപറഞ്ഞു പ്രശസ്തിയുണ്ടാക്കുന്നവരിൽ നിന്നു മാറിനിൽക്കാനാണ് ആഗ്രഹിക്കുന്നത്.'

Update: 2023-08-31 08:46 GMT
Editor : Shaheer | By : Web Desk
Advertising

'ഉംറ കഴിഞ്ഞു വന്നതേയുള്ളൂ ഞാൻ. എന്തൊക്കെ നാടകമാണു പുറത്തു നടക്കുന്നതെന്ന് അറിയില്ല. എന്റെ പേരുപറഞ്ഞു പ്രശസ്തിയുണ്ടാക്കുന്നവരിൽ നിന്നു മാറിനിൽക്കാനാണ് ആഗ്രഹിക്കുന്നത്.'മുംബൈ: ജീവിതത്തിലെ ആദ്യം ഉംറ നിർവഹിച്ച ശേഷം നടി രാഖി സാവന്ത് എന്ന ഫാത്തിമ നാട്ടിൽ തിരിച്ചെത്തി. വെളുത്ത നിറത്തിലുള്ള അബായ ധരിച്ചാണ് നടി മുംബൈയിൽ ഇറങ്ങിയത്. വിമാനത്താവളത്തിനു പുറത്ത് പൂചെണ്ടുകളും മാലകളുമായാണ് നടിയെ ആരാധകർ സ്വീകരിച്ചത്.

'രാഖി, രാഖി' എന്ന് ആരാധകർ ഉറക്കെ വിളിച്ചുപറഞ്ഞപ്പോൾ 'ഫാത്തിമ' എന്നു വിളിക്കാൻ നിർദേശിച്ചു നടി. ഇതോടെ ആരാധകർ 'ഫാത്തിമ, ഫാത്തിമ' എന്നു വിളിക്കാൻ തുടങ്ങി. എന്നാൽ, രേഖയിലും പേരുമാറ്റിയോ എന്നു ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു മറുപടി. 'ദൈവം എന്നെ ഇങ്ങനെയാണ് സൃഷ്ടിച്ചത്. ഞാനിപ്പോഴുള്ള പോലെത്തന്നെയിരിക്കാനാണു ദൈവം ഇഷ്ടപ്പെടുന്നത്. എന്റെ പേരോ രേഖയോ ഒന്നും മാറ്റേണ്ടതില്ല'-അവർ വ്യക്തമാക്കി.

ഭർത്താവ് ആദിൽ ഖാൻ ദുറാനിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചു ചോദിച്ചപ്പോൾ ഒന്നും പറയാൻ താൽപര്യമില്ലെന്ന് നടി അറിയിച്ചു. 'ഉംറ കഴിഞ്ഞു വന്നതേയുള്ളൂ ഞാൻ. പുണ്യഭൂമിയായ മദീനയില്‍ പോയിവരികയാണ്. എന്തൊക്കെ നാടകമാണു പുറത്തു നടക്കുന്നതെന്ന് അറിയില്ല. അവർ(ആദിൽ ഖാൻ, രാജശ്രീ, ഷെർലിൻ ചോപ്ര ഉൾപ്പെടെയുള്ളവർ) എന്റെ പേരുപറഞ്ഞു പ്രശസ്തിയുണ്ടാക്കുകയാണ്. തൊഴിൽരഹിതരാണ് അവർ. അവരിൽനിന്നു മാറിനിൽക്കാനാണു താൽപര്യം. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നൊരു ഭക്തയാണ്.'-സാവന്ത് പറഞ്ഞു.

ഇസ്‌ലാമിലേക്കുള്ള മാറ്റത്തെക്കുറിച്ചു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു: ''ഹിന്ദു മതത്തിൽ ഒരു പ്രശ്‌നവുമില്ല. ഞാൻ നിക്കാഹ് ചെയ്തതാണ്. നികാഹിനൊപ്പമാണ് ഇസ്‌ലാം സ്വീകരിക്കുന്നത്. ആദിലിനെ വിവാഹം കഴിച്ചിട്ട് ഒരു വർഷമായി.''

ഉംറയ്ക്കുശേഷം വലിയ സമാധാനത്തിലും ആശ്വാസത്തിലുമാണുള്ളതെന്നും അവർ പറഞ്ഞു. എല്ലാം നല്ല നിലയിലാണ്. മുസ്‌ലിം സഹോദരീസഹോദരന്മാരെല്ലാം തന്നെ സ്‌നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നാണു പ്രതീക്ഷയെന്നും നടി കൂട്ടിച്ചേർത്തു.

സഹോദരൻ വാഹിദ് അലി ഖാൻ, ഭാര്യ ശായിസ്ത അലി ഖാൻ എന്നിവർക്കൊപ്പമാണ് സാവന്ത് ഉംറയ്ക്കായി മക്കയിലെത്തിയത്. ഉംറയ്ക്കുശേഷം മദീനയിലെത്തി പ്രവാചകന്റെ പള്ളിയും സന്ദർശിച്ചാണു മടങ്ങിയത്. ഉംറയ്ക്കു പുറപ്പെട്ടതു മുതലുള്ള വിവരങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ആദ്യ ഉംറയ്ക്കായി മക്കയിലേക്കു പോകുകയാണെന്നും വലിയ സന്തോഷത്തിലാണെന്നും വിമാനത്തിൽനിന്നുള്ള ഒരു വിഡിയോയിൽ അവർ പറഞ്ഞു. വലിയ ഭാഗ്യവതിയാണ് താനെന്നും മക്കയിലെത്തിയാൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുമെന്നും അവർ വിഡിയോയിൽ പറഞ്ഞു. എല്ലാവരുടെയും പ്രാർത്ഥന ആവശ്യപ്പെടുകയും ചെയ്തു.

മക്കയിലും മദീനയിലുമെല്ലാം സാവന്തിനെ തിരിച്ചറിഞ്ഞ് നിരവധി ആരാധകർ ചുറ്റുംകൂടുകയും സെൽഫി എടുക്കുകയുമെല്ലാം ചെയ്തു. മദീനയിൽ താമസിച്ച ഹോട്ടലിൽനിന്നു ലഭിച്ച സ്വീകരണവും അവർ പങ്കുവച്ചിട്ടുണ്ട്. എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടെന്ന് തീർത്ഥാടനത്തിനുശേഷം അവർ പറഞ്ഞു.

Summary: Rakhi Sawant returns from Umrah, Rakhi Sawant welcomed with garlands after returning from Umrah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News