പാല്‍ വാങ്ങാനും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണോ? ലോക്ഡൗണ്‍ നിബന്ധനകള്‍ക്കെതിരെ നടി രഞ്ജിനി
നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍
സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തിലായിരിക്കുകയാണ്. കടകള്‍ ആറു ദിവസവും തുറക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിബന്ധനകള്‍ വ്യാപാരികളെയും പൊതുജനങ്ങളെയും കുഴപ്പിച്ചിരിക്കുകയാണ്. സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും പുതിയ മാനദണ്ഡങ്ങള്‍ക്കെതിരെ വിമര്‍ശം ഉയരുന്നുണ്ട്.
ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ക്കെതിരെ നടി രഞ്ജിനി രംഗത്തെത്തി. ''പാല്‍ വാങ്ങാന്‍ പോകാനും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍', രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.
സര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശപ്രകാരം ആര്‍ടിപിസിആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്,രണ്ടാഴ്ച മുമ്പ് വാക്സിന്‍ ആദ്യ ഡോസ് എടുത്തതിന്‍റെ രേഖ, ഒരു മാസം മുമ്പ് കോവിഡ് വന്ന് ഭേദമായതിന്‍റെ രേഖ എന്നിവയിലേതെങ്കിലും ഉള്ളവര്‍ക്കേ കടകളില്‍ പ്രവേശിക്കാനാവൂ.