ബാബു കുടുങ്ങിയ കുറുമ്പാച്ചിമലയും മോഹന്‍ലാലും തമ്മിലെ ബന്ധം; ഫേസ്ബുക്ക് കുറിപ്പ്

മലയാള സിനിമയുടെ ചരിത്രം രേഖപ്പടുത്തുന്ന എം.ത്രി.ഡി.ബി ഗ്രൂപ്പിലാണ് കുറുമ്പാച്ചിമലയുടെ സിനിമാ പ്രാചീന ചരിത്രം വിവരിക്കുന്നത്

Update: 2022-02-09 15:57 GMT
Editor : ijas
Advertising

കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ച കുറുമ്പാച്ചിമലക്ക് മലയാള സിനിമയുമായി ഒരു ബന്ധമുണ്ട്. മലയാളത്തിലെ ഹിറ്റ് ചിത്രമായ യോദ്ധയുടെ ചിത്രീകരണം കുറുമ്പാച്ചിമലയുടെ താഴ്വരയിലാണ് നടന്നിട്ടുള്ളത്. സിനിമയിലെ മോഹന്‍ലാലിന്‍റെ കഥാപാത്രമായ തൈപ്പറമ്പില്‍ അശോകന്‍ യുദ്ധമുറകള്‍ പഠിച്ചത് ഈ താഴ്വരക്ക് താഴെ നിന്നാണ്. ഈ രംഗങ്ങള്‍ പിന്നീട് ഹിമാലയത്തിന് താഴെയായി യോദ്ധയില്‍ കാണിക്കുന്നത്. ഈ താഴ്വരക്ക് പ്രാചീനമായ ചില ചരിത്രവും പങ്കുവെക്കാനുണ്ട്.

മലയാള സിനിമയുടെ ചരിത്രം രേഖപ്പടുത്തുന്ന എം.ത്രി.ഡി.ബി ഗ്രൂപ്പിലാണ് കുറുമ്പാച്ചിമലയുടെ സിനിമാ പ്രാചീന ചരിത്രം വിവരിക്കുന്നത്. നിഷാദ് ബാല എന്നയാളാണ് ഇതു സംബന്ധിച്ച കുറിപ്പ് എഴുതിയത്.

അതെ സമയം കുറുമ്പാച്ചിമലയില്‍ നിന്നും രക്ഷപ്പെടുത്തിയ ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില പരിശോധിച്ച ശേഷം നാളെ ഡിസ്ചാര്‍ജ് ചെയ്യും.

എം.ത്രി.ഡി.ബിയിലെ കുറിപ്പ്:

കൂമ്പാച്ചിമലയും മലയാള സിനിമയും.

തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് അകത്തേത്തറയിലെ വടക്കേത്തറ ദേശത്ത് വാമലകയറ്റം നൂറ്റാണ്ടുകളായി നടന്നു വരുന്നത്.

പാലക്കാട്ടുശ്ശേരി രാജ സ്വരൂപത്തിന്‍റെ അധിവാസ കേന്ദ്രമായ അകത്തേത്തറയിൽ രാജ്യത്തിന്റെ അതിർത്തി സംരക്ഷണവും കൈയേറ്റങ്ങളും ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുവാൻ വേണ്ടി മലമ്പുഴയിലെ കൂമ്പാച്ചി മലയുടെ മുകളിൽ കയറി പണ്ട് കാലത്ത് പരിശോധിക്കുകയും പൂജയും നടത്തി കൊടി നാട്ടുമായിരുന്നു. ഈ ചടങ്ങിന്റെ സ്മരണ പുതുക്കലിന്റെ ഭാഗമായിട്ടാണ് എല്ലാ വർഷവും വാമലകയറ്റം നടന്നു വരുന്നത്.


ഈ കൂമ്പാച്ചി മലയുടെ താഴ്‌വാഴരത്തിലായിരുന്നു നമ്മുടെ തെപ്പറമ്പിൽ അശോകൻ യുദ്ധ മുറകൾ പഠിച്ചത് . യോദ്ധ എന്ന ചിത്രത്തിലെ ചില ഹിമാലയ രംഗങ്ങൾ ചിത്രീകരിച്ചതും ഈ മലയിൽ തന്നെ. അശോകൻ യുദ്ധ തന്ത്രങ്ങൾ പടിച്ച ഈ മലയിലെ ഒരു ഭാഗത്താണ് ബാബു കുടുങ്ങിയതും, ആർമി രക്ഷിച്ചതും...!

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News