കുറുപ്പിനെ ചതിക്കുന്ന തിയറ്ററുകളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം

കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തുന്ന തിയറ്ററുകളെക്കുറിച്ച് വിവരം നല്‍കിയാല്‍ പ്രതിഫലം നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍

Update: 2021-11-19 02:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

നീണ്ട ഇടവേളക്കു ശേഷം തിയറ്ററുകളിലേക്ക് ആളെക്കൂട്ടിയ മലയാള ചിത്രമാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ഇതിനോടകം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത്, ദുല്‍ഖറിന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്‍്സും ചേര്‍ന്നായിരുന്നു. എന്നാൽ തിയറ്ററുകൾ ദുല്‍ഖറിന്‍റെ നിര്‍മ്മാണ കമ്പനിയോട് വഞ്ചനകാണിച്ചുവെന്ന പരാതിയുമായി ഫിയോക് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തുന്ന തിയറ്ററുകളെക്കുറിച്ച് വിവരം നല്‍കിയാല്‍ പ്രതിഫലം നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

കുറുപ്പ് കാണാൻ പോകുന്ന തിയറ്ററിൽ 50 ശതമാനത്തിൽ അധികം ആളുകൾ ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന ഒരു വീഡിയോ എടുത്ത് അതിന്‍റെ കൂടെ തിയറ്ററിന്‍റെ പേരും ഡേറ്റും ഷോയും അത് അറിയിക്കുന്ന ആളിന്‍റെ ടിക്കറ്റും ഉൾപ്പെടെ 9946105269 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് മെസേജ് അയക്കാനായി അറിയിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ. കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് തക്കതായ പ്രതിഫലവും ലഭിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. അതേസമയം വിവരം നല്‍കുന്നയാളിന്‍റെ വിവരങ്ങൾ രഹസ്യമായിരിക്കും.

കുറുപ്പ് സിനിമയോടും ദുല്‍ഖറിന്‍റെ നിര്‍മ്മാണ കമ്പനിയോടും തിയേറ്ററുകള്‍ വഞ്ചന കാണിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ഫിയോക്ക് പ്രസിഡന്‍റ് കെ. വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാറിന്റെ അനുമതിയെങ്കിലും ഇതിന് വിരുദ്ധമായി പല തിയറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തിയെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളുടെ പക്കല്‍ നിന്ന് പരാതി ലഭിച്ചതായി ഫിയോക് നേരത്തെ അറിയിച്ചിരുന്നു.

1500 തിയറ്ററുകളിലായി നവംബര്‍ 12നാണ് കുറുപ്പ് തിയറ്ററുകളിലെത്തിയത്. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി,കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു. 



 


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News