'യാതൊരു ദാക്ഷിണ്യവുമില്ലാതെ സർവ്വത്ര സോഷ്യല്‍ ബുള്ളിയിംഗ് ആണ്, സമ്മര്‍ദ്ദങ്ങൾ സഹിക്കാനാവുന്നില്ലെങ്കിൽ വൈദ്യസഹായം തേടൂ'; നടി റോഷ്ന ആന്‍ റോയ്

നിങ്ങളുടെ വൈകല്യങ്ങൾ നിങ്ങളുടെ വീട്ടിൽ നിങ്ങളോടൊപ്പമുള്ളവരോട് മാത്രം പറയുകയും തീർക്കുകയും ചെയ്യാം

Update: 2024-05-21 02:05 GMT
Editor : Jaisy Thomas | By : Web Desk
Advertising

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായതായി നടി റോഷ്ന ആന്‍ റോയ്. യദുവില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയതിന് ശേഷം ഭീഷണിരൂപത്തിലുള്ള തെറിവിളികള്‍ കേട്ടുകൊണ്ടിരിക്കുകയാണെന്നും അത്ര അറപ്പുളവാക്കുന്ന വാക്കുകൾ പ്രയോഗിക്കുന്ന ഇവർക്ക് ആര് ശിക്ഷ നൽകുമെന്നും നടി ചോദിക്കുന്നു.

റോഷ്നയുടെ കുറിപ്പ്

എന്‍റെ പ്രിയപ്പെട്ടവരോട് … മുഴുവനായി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാൻ കുറച്ച് കാര്യങ്ങൾ ഓർമിപ്പിക്കുന്നു. ഇത് എന്‍റെ പെഴ്സണല്‍ പ്രൊഫൈലാണ്. പബ്ലിക് പ്ലാറ്റ്ഫോമില്‍ വന്നു സംസാരിക്കുമ്പോൾ എങ്ങനെ, എന്ത് ..ഏതു രീതിയിൽ സംസാരിക്കണം എന്നുള്ളത് വ്യക്തമായ ബോധം എനിക്കുണ്ട്…

പക്ഷേ ഇതെല്ലാം അറിഞ്ഞിട്ടും എന്തു തോന്നിവാസം പറഞ്ഞാലും എനിക്കു ഒരുചുക്കുമില്ലെന്ന ഭാവത്തിൽ ഒരുപാട് പേർ സമൂഹത്തിൽ ഉണ്ട് .. നിങ്ങൾക്ക് പറയാം … അത് പക്ഷേ നിങ്ങളുടെ വീട്ടിൽ നിങ്ങളുടെ പ്രോപ്പര്‍ട്ടി ആണെന്ന് ഉറപ്പുള്ളവരെ മാത്രമായിരിക്കണം. ഒരു വ്യക്തിയിൽ നിന്നുണ്ടായ മോശമായ അനുഭവം ഞാൻ അയാളെ മറ്റൊരു കേസില്‍ ഐഡന്‍റിഫൈ ചെയ്തപ്പോൾ ഒരു പോസ്റ്റ് രൂപത്തിൽ എഴുതി പോസ്റ്റ് ചെയ്തു. എനിക്കതിനുള്ള എല്ലാ റൈറ്റ്സും ഉണ്ട്. എന്നിട്ടും അന്നുമുതൽ ഉള്ള എല്ലാം ഭീഷണി രൂപത്തിലും തെറി വിളികളും ഞാൻ കണ്ടു കൊണ്ടിരിക്കുകയാണ് സൈബര്‍ ആക്രമണം. വളരെ മോശമായി തന്നെ ഇപ്പോഴുമുണ്ട് … യദു ഒക്കെ എത്ര ഭേദം … അത്ര അറപ്പുളവാക്കുന്ന വാക്കുകൾ പ്രയോഗിക്കുന്ന ഇവർക്ക് ആര് ശിക്ഷ നൽകും.

യദുവിനെതിരെ കേസ് കൊടുക്കാത്തത് എന്തെന്ന് ചോദിക്കുന്നവരോട് കേസ് കൊടുക്കുമ്പോൾ. തെറി വിളി നടത്തിവരെയും സ്ത്രീത്വത്തെ അപമാനിച്ച എല്ലാവർക്കുമെതിരെയെല്ലാം കൊടുക്കേണ്ടേ..? പിന്നെ. ഒരു വിഷയം ഉണ്ടായത് തുറന്നു പറയുന്നു . അന്ന് ഓറലി കംപ്ലയിന്‍റ് ചെയ്ത എന്നെ ട്രിപ്പ് മുടങ്ങാതെ ഇരിക്കാൻ. സമാധാനിപ്പിച്ചു വിടുന്നു . അയാളുടെ സംസാരത്തിന്‍റെ രീതി അത്രമേൽ വെറുപ്പിച്ചത് കൊണ്ടും വീണ്ടും അതേ വ്യക്തി തന്നെയാണ് ഈ വിഷയത്തിൽ വന്നിരിക്കുന്നതെന്ന് മനസ്സിലാക്കിയതുകൊണ്ടും അന്നത്തെ വിഷയം തുറന്നു പറഞ്ഞെന്നെ ഉള്ളൂ … ആയത് കൊണ്ട് അയാളുടെ സ്വഭാവം ഇങ്ങനെ ആണെന്ന് പുറത്തറിയണം എന്നുള്ളത് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളു.

കേസ് കൊടുത്തു ആരെയും ഉപദ്രവിക്കണമെന്ന് ചിന്തിച്ചിട്ടേ ഇല്ല … ഞാൻ ഏതു ചാനലില്‍ പോയി സംസാരിച്ചപ്പോഴും എന്ത് റിപ്പോർട്ട് കൊടുത്തപ്പോഴും എന്‍റെ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചിട്ടുള്ളത് .. മറ്റാരുടെയും വിഷയങ്ങൾ ഞാൻ സംസാരിച്ചിട്ടില്ല. പറഞ്ഞ കാര്യങ്ങളിൽ. യാതൊരു വ്യക്തതയുമില്ലെങ്കിൽ പിന്നെ ഈ തെറി അഭിഷേകങ്ങൾക്ക് അർത്ഥമുണ്ടെന്ന് വിചാരിക്കാം .. കുറച്ചെങ്കിലും വാസ്തവമാണെന്ന് പുറത്ത് വന്നിട്ടും … “ ഓർമയില്ല/ അറിയില്ല …/ അവർക്കിപ്പോ സിനിമയില്ലാത്തോണ്ട് കാശുണ്ടാക്കാൻ വേണ്ടി … /ആ റൂട്ട് ഞാൻ പോകാറില്ല .

എന്നൊക്കെ പറഞ്ഞതെല്ലാം തള്ളി പോയിട്ടും ഈ പറഞ്ഞവനെ താങ്ങുന്നവരോട് എന്ത് തെളിഞ്ഞു എന്ന് പറഞ്ഞിട്ടും കാര്യമില്ല. പിന്നെ ആ വാലും താങ്ങികൊണ്ടു നമ്മളെ പറയാൻ പറ്റുന്നതൊക്കെ പറഞ്ഞു യുട്യൂബ് ചാനലുകളിൽ കെടന്നു കുരച്ചു കൊണ്ട് ചിലർ വന്നിട്ടുണ്ട് … സംസ്കാരം ഇല്ലാതെ ഈ തെറിവിളി നടത്തുന്നവരുടെ എല്ലാ സപ്പോര്‍ട്ടും ആ ഗ്യാപ്പില്‍ കിട്ടുമെന്നും വ്യൂസ് ഉണ്ടാക്കി അതും വിറ്റു ജീവിക്കാമെന്നു വിചാരിച്ചു നടക്കുന്ന ചില അലവലാതികൾ . ഞാൻ പറഞ്ഞതും റിപ്പോർട്ട് ചെയ്തതും അവസാനിച്ചു ഞാൻ എന്‍റെ കാര്യങ്ങളിലേക്ക് തന്നെ തിരിച്ചു പോയി എന്നിട്ടും എന്‍റെ എല്ലാ പോസ്റ്റുകളുടെയും അടിയിൽ വന്നു കിടന്ന് കുരക്കുന്നത് നിങ്ങളാണ്. മാനസികമായി ഒരുപാട് വൈകല്യങ്ങൾ നിങ്ങൾക്കുണ്ടെന്നാണ് അതിനർത്ഥം. മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോട് ആണ് പറയാനുള്ളത് .

സമ്മർദങ്ങൾ സഹിക്കാനാവുന്നില്ല എങ്കിൽ വൈദ്യസഹായം തേടുന്നത് നല്ലതായിരിക്കും. നിങ്ങളുടെ വൈകല്യങ്ങൾ നിങ്ങളുടെ വീട്ടിൽ നിങ്ങളോടൊപ്പമുള്ളവരോട് മാത്രം പറയുകയും തീർക്കുകയും ചെയ്യാം …. അഭിപ്രായ സ്വാതന്ത്ര്യം ഒക്കെ ശരിയാണ് പക്ഷേ തെറി വിളിക്കുന്നതും കൊല്ലുമെന്നുള്ള ഭീഷണിപ്പെടുത്തലുമൊന്നും അഭിപ്രായങ്ങൾ അല്ല. ഒഫന്‍സീവ് ആണെന്ന് മറക്കാതിരിക്കുക ..ആരും ചെയ്തതും പറഞ്ഞതുമൊന്നും ഇല്ലാതാവുന്നില്ല.

സ്ത്രീകൾക്ക് വേണ്ടി ഒരു വലിയ സംവിധാനം തന്നെ ഉറപ്പു നൽകുന്ന ഒരു ഭരണഘടന നമുക്കുണ്ട് … എന്നിട്ടും ഇത്ര വള്‍ഗര്‍ ലാംഗ്വേജ് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ജനങ്ങൾ … സെക്ഷ്വല്‍ വൈകൃതങ്ങൾ മാത്രം കമന്‍റ് ഇടുന്ന ഒരുപറ്റം ആളുകൾക്കിടയിൽ ശ്വാസം മുട്ടി തുടങ്ങി എനിക്ക് . വല്ലാത്ത ദാരിദ്ര്യം ഉള്ള ആളുകളാണ് ഇവിടെ ..അവർക്ക് സ്വന്തം ഭാര്യയോ കാമുകിയോ സഹോദരിയോ അമ്മയോ ഒക്കെ എങ്ങനെ ഇരിക്കുന്നു എന്ന് തിരക്കാൻ യാതൊരു സമയവുമില്ല …മറ്റു സ്ത്രീകളിലേക്ക് അവരുടെ വിഷയങ്ങളിലേക്ക് എത്തി നോക്കാനൊക്കെയാണ് സമയം …അതുകൊണ്ട് . എവിടെയോ ജീവിക്കുന്ന ഞാൻ … നിങ്ങളുടെആരുമല്ലാത്ത എന്നെയോ എന്‍റെ കുടുംബത്തെയോ അനാവശ്യമായി ഒന്നും പറയാനോ അധിക്ഷേപിക്കാനോ ആർക്കും ഒരവകാശവുമില്ല .. ഇനിയും ബുദ്ധിമുട്ടിച്ചാൽ ഞാൻ നിയമ നടപടികളിലേക്ക് പോകുമെന്ന് അറിയിച്ചു കൊള്ളുന്നു.

ചെറുതെന്നോ വലുതെന്നോ യാതൊരു ദാക്ഷിണ്യവുമില്ലാതെ സർവ്വത്ര സോഷ്യല്‍ ബുള്ളിയിംഗ് ആണ് … എന്തും പറയാം എന്നുള്ള മനോഭാവം …!!! ഒരു പെൺകുട്ടി. അവളാഗ്രഹിക്കുന്ന ഒരു വസ്ത്രം ധരിച്ചാൽ അവൾ പിഴ … , കുട്ടികൾ മെച്ച്വേഡ് ആയിട്ട് സംസാരിച്ചാൽ തന്തയ്ക്കും തള്ളക്കും ആട്ട് …, പ്രതികരിച്ചാൽ അവൾ ലോക വെ… നടിയാണെങ്കിൽ പിന്നെ പറയുകയേ വേണ്ട … കെട്ടിയ ചെറുക്കനേം വീട്ടുകരേം വരെ തെറിയോട് തെറി ..നിങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത അറിയുക പോലും ചെയ്യാത്തവരെ ഇങ്ങനെ. അടച്ചാക്ഷേപിക്കുന്നതിൽ യാതൊരു ഉളുപ്പുമില്ലാത്ത കുറെ ആൾക്കാർ …അപ്പോ ഇനി ഇത്രയേ ഉള്ളൂ … ഇനി വന്നു കുരക്കുന്നവരെ അകമഴിഞ്ഞു സ്നേഹിക്കണം എന്നാണ് എന്‍റെ തീരുമാനം . അപ്പോ ഇനി വർത്തമാനങ്ങൾ സൂക്ഷിച്ചു മാത്രം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News