പ്രഭാസ്-പ്രശാന്ത് നീൽ ചിത്രം 'സലാറിന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രത്തിൽ നടൻ പൃഥ്വിരാജും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്

Update: 2022-08-15 09:13 GMT
Editor : Lissy P | By : Web Desk
പ്രഭാസ്-പ്രശാന്ത് നീൽ ചിത്രം സലാറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
AddThis Website Tools
Advertising

പ്രഭാസ് നായകനാക്കുന്ന പാൻ ഇന്ത്യ ചിത്രം 'സലാറിന്റെ' റിലീസ് തീയതി പുറത്തുവിട്ടു. കെജിഎഫ് ചാപ്റ്റർ 2 ന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് 'സലാർ'.

വിജയ് കിരഗണ്ടൂരാണ് നിർമാണം. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസ് സലാറിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2023 സെപ്റ്റംബർ 28 നായിരിക്കും ചിത്രം റിലീസ് ചെയ്യുക. സിനിമയിൽ പ്രഭാസിനൊപ്പം മലയാളി സൂപ്പർ താരം പൃഥ്വിരാജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ഇന്ത്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ചിത്രീകരിച്ച ഒരു മാസ് ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ് സലാർ. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഉടൻ തുടങ്ങും. ശ്രുതി ഹാസൻ നായികയാകുന്ന ഈ ചിത്രം ഇന്ത്യയിൽ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യും. കൂടാതെ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 400 കോടിക്ക് മുകളിലാണ് സലാറിന്റെ ബഡ്ജറ്റ്. രവി ബസൂർ ആണ് ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News