നേരും സലാറും ഒടിടിയിലേക്ക്
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നേര് നിര്‍മിച്ചിരിക്കുന്നത്
തിയറ്ററുകളില്‍ മികച്ച വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം നേരും പ്രഭാസ് സിനിമ സലാറും ഒടിടിയിലേക്ക്. നേര് ജനുവരി 23നും സലാര്‍ ഇന്ന് അര്‍ധരാത്രി മുതലും ഒടിടിയിലെത്തും.
നേര്
ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം നേര് ജനുവരി 23നാണ് ഹോട്ട്സ്റ്റാറിലൂടെയാണ് പ്രദര്‍ശനത്തിനെത്തുന്നത്. ബോക്സ്ഓഫിസിലും വമ്പൻ വിജയമായ സിനിമ നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് ആണ് ചിത്രം പ്രദർശനത്തിന് എത്തിയത്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കോര്‍ട്ട് റൂം ഡ്രാമാ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയമോഹന്‍ എന്ന വക്കീലായിട്ടാണ് മോഹന്‍ലാലെത്തുന്നത്. അനശ്വര രാജനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിങ് വി.എസ്.വിനായക്. കലാസംവിധാനം ബോബൻ, കോസ്റ്റ്യൂം ഡിസൈൻ -ലിന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര. ചീഫ് അസ്സോഷ്യേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സ് സോണി ജി. സോളമൻ, എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ.
സലാര്‍
ജനുവരി 20 മുതല്‍ സലാര്‍ നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. 750 കോടിക്ക് മുകളിലാണ് ചിത്രം ബോക്സോഫീസില്‍ നിന്നും തൂത്തുവാരിയത്. ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രം കൂടിയാണ് സലാർ. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയായിരുന്നു അതിന് കാരണം. ആദിപുരുഷിനു ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ആളുകൾ ഉറ്റുനോക്കിയത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. പ്രഭാസിനോളം പ്രാധാന്യമുള്ള കഥാപാത്രമായി മലയാളത്തിന്റെ പൃഥ്വിരാജും ചിത്രത്തിലുണ്ട്.കെജിഎഫ് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.