2000 രൂപ പെറ്റിയടക്കണോ അതോ 20,000 രൂപ മുടക്കി കേസ് നീട്ടിക്കൊണ്ടു പോണോ? സൗദി വെള്ളക്ക ടീസര്‍ കാണാം

ഒരു മിനിറ്റ് നീണ്ട് നിൽക്കുന്ന ഔദ്യോഗിക ടീസർ മോഹൻലാലും മഞ്ജു വാര്യരും മലയാളത്തിലെ മറ്റ് താരങ്ങളും ചേർന്നാണ് ഔദ്യോഗികമായി പുറത്തിറക്കിയത്.

Update: 2022-04-29 06:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഉർവശി തിയേറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സൗദി വെള്ളക്ക. മെയ് 20ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും . തരുൺ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു മിനിറ്റ് നീണ്ട് നിൽക്കുന്ന ഔദ്യോഗിക ടീസർ മോഹൻലാലും മഞ്ജു വാര്യരും മലയാളത്തിലെ മറ്റ് താരങ്ങളും ചേർന്നാണ് ഔദ്യോഗികമായി പുറത്തിറക്കിയത്.

ആസിഫ് അലി, ടോവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, അനൂപ് മേനോൻ, രജീഷ വിജയൻ, അപർണ ബാലമുരളി, മമിത, നമിത പ്രമോദ് തുടങ്ങിയവരെ കൂടാതെ സംവിധായകരായ സക്കരിയ, ടിനു പാപ്പച്ചൻ, ജിയോ ബേബി, അഷ്റഫ് ഹംസ എന്നിവരും ചേർന്ന് ഔദ്യോഗിക ടീസർ റീലീസ് സോഷ്യൽ മീഡിയയിലൂടെ നിർവഹിച്ചു.

'ഓപ്പറേഷൻ ജാവ' എന്ന ജനപ്രിയ ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ലുക്ക്മാന്‍ അവറാന്‍, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര, ഗോകുലന്‍, റിയ സെയ്‌റ, ധന്യ, അനന്യ എന്നിവർക്കൊപ്പം ശക്തമായ പ്രാധാന്യത്തോടെയുള്ള വേഷങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റ് വേഷങ്ങൾ ചെയ്തിരുന്ന മലയാള സിനിമയിലെ ഒട്ടനവധി പ്രഗൽഭ കലാകാരികളും കലാകാരന്മാരും അഭിനയിക്കുന്നു. ഇതാദ്യമായിട്ടായിരിക്കും മലയാളത്തിലെ ഒരു മുഖ്യധാര ചിത്രത്തിൽ ഇത്രയധികം ജൂനിയർ ആർട്ടിസ്റ്റ് അഭിനേതാക്കൾക്ക് കൂടി ശക്തമായ പ്രാധാന്യം നൽകി ഒരു ചിത്രം ഒരുക്കുന്നത് എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകര്‍ പറയുന്നത്.

കൗതുകകരമായ കാസ്റ്റിംഗ് വിശേഷങ്ങൾ കൊണ്ടും വ്യത്യസ്തമായ തിരക്കഥാരചനയുടെയും ചിത്രീകരണ ശൈലിയുടെയും പേരിൽ ഇതിനോടകം ശ്രദ്ധ നേടിയ ചിത്രമാണ് സൗദി വെള്ളക്ക.  ഇരുപതോളം വക്കീലന്മാർ, റിട്ടയേർഡ് മജിസ്‌ട്രേറ്റുമാർ, നിരവധി കോടതി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൊലീസ് സ്റ്റേഷൻ രംഗങ്ങളുടെ പൂർണതക്കു വേണ്ടി പൊലീസ് ഓഫിസർമാരുടെ സഹായവും സൗദി വെള്ളക്ക ടീം തേടി. ഈ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തും ലൊക്കേഷനിൽ വക്കീലന്മാർ ഉണ്ടായിരുന്നു. ഇതിലെ കോടതി രംഗങ്ങൾ യാഥാർഥ്യത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന തരത്തിൽ അവതരിപ്പിക്കാനാണ് തരുൺ മൂർത്തി ശ്രമിച്ചിരിക്കുന്നത്.

കൊച്ചിയിലും പെരുമ്പാവൂരിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഹരീന്ദ്രൻ ആണ് ചിത്രത്തിന്‍റെ സഹ നിർമാതാവ്. നിഷാദ് യൂസഫ് ചിത്രസംയോജനം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പാലി ഫ്രാന്‍സിസ് ആണ്. ശരൺ വേലായുധൻ ആണ് ഛായാഗ്രഹകൻ, ശബ്ദ രൂപകൽപന: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ (സൗണ്ട് ഫാക്ടർ), ശബ്ദമിശ്രണം: വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), രചന: അൻവർ അലി, ജോ പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, കലാസംവിധാനം: സാബു മോഹൻ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ, ചമയം: മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ, ചീഫ് അസോസിയേറ്റ്: ബിനു പപ്പു, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: ധനുഷ് വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: അബു വളയംകുളം, സ്റ്റിൽസ്: ഹരി തിരുമല, പി.ആർ. ഓ: മഞ്ജു ഗോപിനാഥ്. പരസ്യകല: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹെയിൻസ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News