'എം.എസ്.എഫിന്‍റെ പരിപാടിക്ക് പോയിട്ട് അവാർഡ് നിഷേധിക്കുന്നുവെങ്കിൽ ആ നഷ്ടമാണ് ഏറ്റവും വലിയ അവാർഡ്'; ഷാരിസ് മുഹമ്മദ്

ഷാരിസ് മുഹമ്മദ് തിരക്കഥ എഴുതി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ ജനഗണമന തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു

Update: 2022-08-02 14:57 GMT
Editor : ijas
Advertising

കോഴിക്കോട്: എം.എസ്.എഫിന്‍റെ പരിപാടിക്ക് പോയിട്ട് അവാർഡ് നിഷേധിക്കുന്നുവെങ്കിൽ അതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ അവാർഡ് എന്ന് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'വേര്' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാരിസ്. എം.എസ്.എഫിന്‍റെ വേര് പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കവെ അവര്‍ നിരുത്സാഹപ്പെടുത്തിയതായും ഷാരിസ് പറഞ്ഞു.

'ഞാനെന്‍റെ സുഹൃത്തുക്കളില്‍ ചിലരോട് എം.എസ്.എഫിന്‍റെ 'വേര്' പരിപാടിയില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് പറഞ്ഞു. നിന്‍റെ സിനിമയൊക്കെ നല്ല രീതിയില്‍ പോകുന്നുണ്ട്. നല്ല ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നീയതിനൊക്കെ പോയാല്‍ അടുത്ത തവണത്തെ അവാര്‍ഡിന് പരിഗണിക്കില്ലെന്ന് അവര്‍ പറഞ്ഞു. എം.എസ്.എഫിന്‍റെ ക്യാമ്പിന് പോയതിന്‍റെ പേരില്‍ അര്‍ഹതപ്പെട്ട ഒരു അവാര്‍ഡ് കിട്ടുന്നില്ലെങ്കില്‍ ആ നഷ്ടമാണ് എനിക്കുള്ള ഏറ്റവും വലിയ അവാര്‍ഡ്'; ഷാരിസ് പറഞ്ഞു.

Full View

ഷാരിസ് മുഹമ്മദ് തിരക്കഥ എഴുതി പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തിയ ജനഗണമന തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു. വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടി കൊടുത്ത ചിത്രം അന്‍പത് കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. ഡിജോ ജോസ് ആന്‍റണിയാണ് ചിത്രം സംവിധാനം ചെയ്തത്.

2018ല്‍ ഒരു കൂട്ടം പുതുമുഖങ്ങളുമായെത്തിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ഷാരിസ് മലയാള സിനിമയിലെത്തുന്നത്. ആദ്യ രാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങള്‍ക്കും ഷാരിസ് തിരക്കഥ എഴുതിയിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News