ഇനി അക്ഷയ് കുമാറിന്‍റെ അമ്മയാകാനില്ലെന്ന് നടി ഷെഫാലി ഷാ

അത്ഭുതപ്പെടുത്തുന്ന ചില ആളുകളുമായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സത്യസന്ധമായി ഞാന്‍ നിങ്ങളോട് പറയും

Update: 2023-11-01 06:07 GMT
Editor : Jaisy Thomas | By : Web Desk

ഷെഫാലി ഷാ

Advertising

ഡല്‍ഹി: ചെറുതും വലുതുമായ വ്യത്യസ്തമായ വേഷങ്ങളിലൂടെ ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണ് ഷെഫാലി ഷാ. മികച്ച പ്രകടനത്തിലൂടെ നിരവധി അവാര്‍ഡുകളും ഷെഫാലിയെ തേടിയെത്തിയിട്ടുണ്ട്. സിനിമാസെറ്റുകളില്‍ നിലനില്‍ക്കുന്ന അധികാര സമ്പ്രദായത്തെക്കുറിച്ച് ഈയിടെ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ നടി തുറന്നുപറഞ്ഞിരുന്നു. ജീവിതത്തിൽ ഒരിക്കലും അക്ഷയ് കുമാറിന്‍റെ അമ്മയായി അഭിനയിക്കില്ലെന്നും ഷെഫാലി ഷാ തുറന്നുപറഞ്ഞു.

''അത്ഭുതപ്പെടുത്തുന്ന ചില ആളുകളുമായി പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് സത്യസന്ധമായി ഞാന്‍ നിങ്ങളോട് പറയും. അതുകൊണ്ട് ഞാന്‍ ഇതാണ് അര്‍ഥമാക്കുന്നത്. ഒട്ടും താല്‍പര്യമില്ലാത്ത ഒരു സംവിധായകന്‍റെയോ നടന്‍റെയോ കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. അതുകൂടാതെ, അഭിനേതാക്കൾ വെറും അഭിനേതാക്കളല്ല, അവർ സഹകാരികളാണെന്ന് കരുതുന്ന സംവിധായകർക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്.എന്‍റെ ജീവിതത്തിൽ ഇനിയൊരിക്കലും അക്ഷയ് കുമാറിന്‍റെ അമ്മയായി അഭിനയിക്കില്ലെന്ന് ഞാൻ ഉറപ്പ് പറയുന്നു. 'വാഖ്ത്: റ ദേസ് എഗെയ്ൻസ്റ്റ് ടൈം' എന്ന സിനിമയിൽ ഷെഫാലി ഷാ അക്ഷയ് കുമാറിന്‍റെ അമ്മയായി അഭിനയിച്ചിരുന്നു. അമിതാഭ് ബച്ചന്‍, പ്രിയങ്ക ചോപ്ര എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്ന് ഷെഫാലിക്ക് 32 വയസും അക്ഷയ് കുമാറിന് 37 വയസുമായിരുന്നു പ്രായം. ഒരു തവണ അമ്മയായി അഭിനയിച്ചാല്‍ പിന്നെ അത്തരം വേഷങ്ങളിലേക്ക് മാത്രമേ വിളിക്കൂ എന്നും നടി ചൂണ്ടിക്കാണിക്കുന്നു.

തനിക്ക് പൊതുനിരത്തില്‍ നിന്നും മോശം അനുഭവം നേരിട്ടതിനെക്കുറിച്ച് ഷെഫാലി ഈയിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഷെഫാലി സ്കൂള്‍ വിദ്യാര്‍ഥിനി ആയിരുന്ന കാലത്താണ് സംഭവം. സ്കൂളില്‍ നിന്നും മടങ്ങിവരുമ്പോള്‍ ഒരാള്‍ തന്നോട് മോശമായി പെരുമാറിയതായും താന്‍ ഭയന്നുപോയതായും ഷെഫാലി പറയുന്നു. മിക്ക സ്ത്രീകള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ടാകാമെന്നും ഷെഫാലി ചൂണ്ടിക്കാണിക്കുന്നു. "ഞാനൊരു സെലിബ്രിറ്റി ആയാലും അല്ലെങ്കിലും, നമ്മുടെ മക്കളെ ശരിയായി വളർത്തിയാൽ നമ്മുടെ പെൺമക്കൾ സുരക്ഷിതരായിരിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു, എനിക്ക് രണ്ട് ആൺമക്കളുണ്ട്. അവരെ ശരിയായി വളർത്തേണ്ടത് എന്‍റെ ഉത്തരവാദിത്തമാണ്'' ഷെഫാലി പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News