ആകാംക്ഷയുണർത്തുന്ന പോസ്റ്ററുമായി സോഷ്യൽ ത്രില്ലർ 'ലൈവ്'

ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

Update: 2023-03-15 12:43 GMT
Social thriller lives poster out now
AddThis Website Tools
Advertising

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലൈവി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പോസ്റ്ററിനെ കുറിച്ച് മികച്ച അഭിപ്രായമാണ് പ്രേക്ഷകരും സെലിബ്രിറ്റികളും പങ്കുവെക്കുന്നത്. സിനിമ, സാംസ്‌കാരിക രംഗങ്ങളിലുള്ളവർ വ്യാപകമായി ഷെയർ ചെയ്തതോടെ, ആരാധകർക്കിടയിൽ പോസ്റ്റർ ചർച്ചയായി മാറി.

മംമ്‌ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാരിയർ, കൃഷ്ണ പ്രഭ, രശ്മി സോമൻ, മുകുന്ദൻ, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയാണ് സിനിമയിലുള്ളത്. ഫിലിംസ്24 ഉം ദർപൺ ബംഗേജയും അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ്. ഇവർ മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന 'ലൈവ്' ഒരു സോഷ്യൽ ത്രില്ലറാണ്. ചിത്രത്തിൻ്റെ വിതരണം മാജിക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർവഹിക്കുന്നത്.

രണ്ട് തവണ ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ നിഖിൽ എസ്. പ്രവീൺ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സുനിൽ എസ്. പിള്ളയാണ് എഡിറ്റർ. അൽഫോൻസിൻ്റെ സംഗീതവും ദുന്ദു രഞ്ജീവ് രാധയുടെ കലാസംവിധാന മികവും ചിത്രത്തിന് കൂടുതൽ കരുത്താകും. ട്രെൻഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ലൈൻ പ്രൊഡക്ഷൻ, ബാബു മുരുഗനാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ.

ആശിഷ് കെയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. അസോസിയേറ്റ് ഡയറക്ടർ ബിബിൻ ബാലചന്ദ്രൻ. അരുൺ വർമ്മ ശബ്ദരൂപകല്പനയും അജിത് എ. ജോർജ് ശബ്ദ മിശ്രണവും നിർവഹിക്കുന്നു. മേക്കപ്പ് രാജേഷ് നെന്മാറ. ആദിത്യ നാനുവാണ് കോസ്റ്റ്യൂം ഡയറക്ടർ. ജിത് പിരപ്പൻകോടാണ് പ്രൊഡക്ഷൻ നിയന്ത്രിക്കുന്നത്. ലിജു പ്രഭാകർ കളറിങ്ങും നിദാദ് നിശ്ചല ഛായാഗ്രഹണവും, മാ മി ജോ ഡിസൈനും നിർവഹിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ സംഗീത ജനചന്ദ്രനാണ് ചിത്രത്തിൻ്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ കൈകാര്യം ചെയ്യുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News