സിനിമ നയരൂപീകരണത്തിന് പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ ക്ഷണിച്ചു

ഇ-മെയിൽ മുഖേനെയാണു നിർദേശങ്ങൾ സമർപ്പിക്കേണ്ടത്

Update: 2024-10-24 15:15 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സിനിമാ നയരൂപീകരണത്തിനു പൊതുജനങ്ങളിൽനിന്നു നിർദേശങ്ങൾ സ്വീകരിക്കുന്നു. നയരൂപീകരണത്തിനായി രൂപീകരിച്ച സമിതി പൊതുജനങ്ങളിൽനിന്നു നിർദേശങ്ങൾ ക്ഷണിച്ചു. ഇ-മെയിൽ മുഖേനെയാണു നിർദേശങ്ങൾ സമർപ്പിക്കേണ്ടത്.

കെഎസ്എഫ്ഡിസിക്കാണ് സിനിമാ നയരൂപീകരണ ചുമതലയുള്ളത്. സിനിമാ നയരൂപീകരണവുമായി ബന്ധപ്പെട്ട നടപടികളുമായി സമിതി മുന്നോട്ടുപോകുകയാണ്. ആദ്യഘട്ടമെന്ന നിലയ്ക്ക് പ്രത്യേക നോഡൽ ഏജൻസിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽനിന്നുള്ള വിവരശേഖരണം നടക്കുകയാണ്. രണ്ടാംഘട്ടമായാണു പൊതുജനങ്ങളിൽനിന്നും അഭിപ്രായം തേടിയിരിക്കുന്നത്.

അഞ്ചു വിഷയങ്ങളിലാണു നിർദേശങ്ങൾ തേടിയത്. സിനിമാ മേഖലയിലെ ലിംഗസമത്വം നടപ്പാക്കൽ, കൂടുതൽ സ്ത്രീസാന്നിധ്യം ഉറപ്പാക്കൽ, ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം ഉൾപ്പെടെ അഞ്ച് വിഷയങ്ങളിലാണു നിർദേശങ്ങൾ സമർപ്പിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കെഎസ്എഫ്ഡിസി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്ന് സിനിമാ നയരൂപീകരണ സമിതി അധ്യക്ഷൻ കൂടിയായ സംവിധായകൻ ഷാജി എൻ കരുൺ പറഞ്ഞു.

Summary: Suggestions invited from the public for Kerala film policy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News