സൂപ്പര്‍ സ്റ്റാറായതുകൊണ്ട് തക്കാളിയുടെ വിലക്കയറ്റം എന്നെ ബാധിക്കില്ലെന്നാണ് ആളുകളുടെ വിചാരം; കുറച്ചേ കഴിക്കാറുള്ളുവെന്ന് സുനില്‍ ഷെട്ടി
കനത്ത മഴയും ക ശരാശരിയേക്കാൾ ഉയർന്ന താപനിലയും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ തക്കാളി ഉൽപാദനത്തെ സാരമായി ബാധിച്ചു
മുംബൈ: തക്കാളിയുടെ വിലക്കയറ്റം സാധാരണക്കാരെ നക്ഷത്രമെണ്ണിച്ചുകൊണ്ടിരിക്കുകയാണ്. തക്കാളിയുടെ പൊള്ളുന്ന വിലയില്‍ മോഷണങ്ങളും പെരുകിക്കൊണ്ടിരിക്കുകയാണ്. തക്കാളി സംരക്ഷിക്കാനായി കാവലിന് ആളെ വയ്ക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായിരിക്കുന്നു. കനത്ത മഴയും ക ശരാശരിയേക്കാൾ ഉയർന്ന താപനിലയും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥ തക്കാളി ഉൽപാദനത്തെ സാരമായി ബാധിച്ചു. ഇതാണ് വിലവര്‍ധനയിലേക്ക് നയിച്ചത്.
തക്കാളി വില വര്‍ധനവ് തന്‍റെ അടുക്കളയെയും ബാധിച്ചതായി നടനും ഹോട്ടലുടമയുമായ സുനില്‍ ഷെട്ടി പറഞ്ഞു. “എന്‍റെ ഭാര്യ മന ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പച്ചക്കറികൾ മാത്രമേ വാങ്ങാറുള്ളൂ. ഫ്രഷായിട്ടുള്ള പച്ചക്കറികള്‍ കഴിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം. ഈ ദിവസങ്ങളിൽ തക്കാളിയുടെ വില കുതിച്ചുയരുകയാണ്, ഇത് നമ്മുടെ അടുക്കളയെയും ബാധിച്ചു.ഈ ദിവസങ്ങളിൽ ഞാൻ തക്കാളി കഴിക്കുന്നത് കുറവാണ്. ഞാനൊരു സൂപ്പർ സ്റ്റാറായതിനാൽ ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് ആളുകൾ ചിന്തിച്ചേക്കാം. എന്നാൽ അത് ശരിയല്ല, അത്തരം പ്രശ്നങ്ങളും ഞങ്ങൾ കൈകാര്യം ചെയ്യണം'' സുനില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
“ഈ ആപ്പുകളിലെ വില നോക്കിയാൽ നിങ്ങൾ ഞെട്ടിപ്പോകും. അവയില്‍ എല്ലാ കടകളെക്കാളും മാർക്കറ്റുകളെക്കാളും വിലകുറവാണ്. പച്ചക്കറികൾ എവിടെയാണ് കൃഷി ചെയ്തതെന്ന് പോലും അവർ നിങ്ങളോട് പറയുന്നു, കർഷകർക്ക് നേരിട്ട് ആനുകൂല്യങ്ങൾ ലഭിക്കും''.ഒരു ഹോട്ടലുടമയായതിനാൽ താൻ വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് വില പേശാറുണ്ടെന്നും സുനിൽ പറഞ്ഞു. അതിനുപുറമെ, ഖണ്ടാലയിലെ ഫാംഹൗസിൽ അദ്ദേഹം സ്വന്തമായി പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്.
ചില്ലറ വിൽപന വിലയിൽ പഞ്ചാബിലെ ബതിന്ഡയിൽ കിലോയ്ക്ക് 203 രൂപയും കർണാടകയിലെ ബിദറിൽ 34 രൂപയുമാണ് ഏറ്റവും കുറഞ്ഞ നിരക്ക്.മെട്രോകളിൽ തക്കാളിയുടെ ചില്ലറ വിൽപന വില ഡൽഹിയിൽ കിലോയ്ക്ക് 150 രൂപയും മുംബൈ കിലോയ്ക്ക് 137 രൂപയും കൊൽക്കത്ത കിലോയ്ക്ക് 137 രൂപയും ചെന്നൈയിൽ കിലോയ്ക്ക് 123 രൂപയുമാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.