"ഞങ്ങൾ ഒരുമിച്ച് ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്തേക്കാം" സയനോരക്ക് പിന്തുണയുമായി ഗായിക സിത്താര

"ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്"

Update: 2021-09-16 16:14 GMT
Editor : Midhun P | By : Web Desk
Advertising

കൂട്ടുകാരൊത്ത്  നൃത്തം ചെയ്യുന്ന വീഡിയോ  സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിലൂടെ  സൈബർ ആക്രമണം നേരിടുന്ന  സയനോരക്ക് പിന്തുണയുമായി ഗായിക സിത്താര കൃഷ്ണകുമാർ . സുഹൃത്തുക്കൾക്കൊപ്പം അതേ ഗാനത്തിൽ നൃത്തം ചെയ്താണ് സിത്താര പിന്തുണയുമായി എത്തിയിരിക്കുന്നത്. 

"ഞങ്ങൾ പെൺകുട്ടികൾ ഒത്തുചേരുന്നത് ഒരു സുഖമുള്ള കാര്യമാണ്. ഞങ്ങൾ ഒരുമിച്ച് ഉറക്കെ ചിരിക്കുകയും കരയുകയും ചെയ്തേക്കാം. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പിന്തുണയ്ക്കേണ്ടത് പ്രധാനവും ആവശ്യവുമാണ്. ഈ നൃത്തം ഞങ്ങളുടെ സുഹൃത്ത് സയനോരക്കും കൂട്ടർക്കും സമർപ്പിക്കുന്നു " ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെ സിത്താര കുറിച്ചു.

കൂടാതെ ഇതുപോലെ സയനോരക്ക് പിന്തുണയുമായി പെൺകുട്ടികളോട്, നൃത്തം ചെയ്ത വീഡിയോ പോസ്റ്റ് ചെയ്യാനും സിത്താര പറയുന്നുണ്ട്. വീഡിയോക്ക് കമൻ്റുമായി നടിമാരായ ഭാവനയും രമ്യ നമ്പീശനും എത്തി.

കഴിഞ്ഞ ദിവസമാണ് സയനോര തൻ്റെ കൂട്ടുകാരും നടിമാരുമായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി എന്നിവർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഡാൻസിൽ സയനോര ധരിച്ച വസ്ത്രത്തിൻ്റെ പേരിൽ ഗായിക സൈബർ ആക്രമണം നേരിടുകയായിരുന്നു. എന്നാൽ മറുപടിയുമായി സയനോര  മറ്റൊരു ചിത്രം കൂടി പങ്കുവെച്ചിരുന്നു.

Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News